LogoLoginKerala

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എയർപോർട്ടിലെ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാർസൽ ബാഗിലാണ്. ബാഗേജിനുള്ളിൽ കോടികൾ വിലമതിക്കുന്ന സ്വർണമെന്നാണ് സൂചന. Also Read: സിനിമാതാരങ്ങളുടെ പ്രതിഫലം; അമ്മ യോഗം ഇന്ന് വിവിധ ബോക്സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് രാജ്യത്ത് ഇതാദ്യമായാണ്. 30 കിലോ സ്വർണമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക സൂചന. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ …
 

തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. എയർപോർട്ടിലെ കാർഗോയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. സ്വർണം ഒളിപ്പിച്ച് കടത്തിയത് യുഎഇ കോൺസുലേറ്റിലേക്കുള്ള പാർസൽ ബാഗിലാണ്. ബാഗേജിനുള്ളിൽ കോടികൾ വിലമതിക്കുന്ന സ്വർണമെന്നാണ് സൂചന.

Also Read: സിനിമാതാരങ്ങളുടെ പ്രതിഫലം; അമ്മ യോഗം ഇന്ന്

വിവിധ ബോക്‌സുകളിലായി സ്വർണം എത്തിയത് ദുബായിൽ നിന്നാണ്. ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണ്ണക്കടത്ത് രാജ്യത്ത് ഇതാദ്യമായാണ്. 30 കിലോ സ്വർണമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക സൂചന. അയച്ചത് ആരാണെന്നും മറ്റുമുള്ള വിവരം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. കസ്റ്റംസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

Also Read: ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം; റോഷി അഗസ്റ്റിന് മന്ത്രി സ്ഥാനം?

യുഎഇ കോണ്‍സുലേറ്റ് സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരം മണക്കാടാണ്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് പാക്കേജ് ആയി എതിതിയതിനാല്‍ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാകുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ ഇടപെടല്‍ മൂലമാണ് സ്വര്‍ണം പിടിച്ചത്. കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Also Read: ഇടുക്കിയിൽ രാക്ഷ്ട്രീയ ഒത്താശയോടെ ബെല്ലിഡാൻസ് പാർട്ടി: 250 ലിറ്റർ മദ്യം; യുവതികൾക്ക് 5 ലക്ഷം