LogoLoginKerala

കേരളത്തിൽ വീണ്ടും കോവിഡ് മരണം: കൊച്ചിയിൽ ചികിത്സയിലിരുന്ന വ്യാപാരി മരിച്ചു

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കളമശേരി മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. കൊച്ചി ബ്രോഡ് വേയിലെ വ്യാപാരിയായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ് (66) ആണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ജൂൺ 28നാണ് ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 26 ആയി. Also Read: സംസ്ഥാനത്ത് ഇന്ന് 225 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 126 പേര്ക്ക് രോഗമുക്തി എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് രോഗം പകർന്നത് …
 

കൊച്ചി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കളമശേരി മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന ആളാണ് മരിച്ചത്. കൊച്ചി ബ്രോഡ് വേയിലെ വ്യാപാരിയായിരുന്ന തോപ്പുംപടി സ്വദേശി യൂസഫ് (66) ആണ് മരിച്ചത്. കോവിഡ് ലക്ഷണങ്ങളോടെ ജൂൺ 28നാണ് ഇദ്ദേഹത്തെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 26 ആയി.

Also Read: സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 126 പേര്‍ക്ക് രോഗമുക്തി

എറണാകുളം മാർക്കറ്റിൽ നിന്ന് സമ്പർക്കം വഴിയാണ് രോഗം പകർന്നത് എന്നാണ് നിഗമനം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും മരുമകൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ജൂൺ 28ന് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ശ്വാസകോശത്തിൽ ന്യൂമോണിയ സാരമായി ബാധിച്ചിരുന്നു. ന്യൂമോണിയ വൃക്കകളുടെ പ്രവർത്തനത്തെയും ബാധിച്ചിരുന്നു. ഇദ്ദേഹത്തിന് പ്രമേഹവും ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

Also Read: തലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; നിയന്ത്രണങ്ങളും ഇളവുകളും അറിയാം