LogoLoginKerala

സിനിമാപ്രവര്‍ത്തകരുടെ വേതനം വെട്ടിച്ചുരുക്കല്‍; മാക്ടയ്ക്ക് പങ്കില്ല

സിനിമാപ്രവർത്തകരുടെ വേതനവുമായി ബന്ധപ്പെട്ട് മാക്ടയ്ക്ക് യാതൊരു പങ്കുമില്ലെന്ന് അറിയിച്ച് മാക്ട ചെയർമാൻ ജയരാജ്. അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. സിനിമാപ്രവർത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാൻ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിംചേമ്പറിനെയും അറിയിച്ചിട്ടുണ്ടെന്നും പല ചാനലുകളിലും മാധ്യമങ്ങളിലും വാർത്തകൾ കണ്ടുവെന്ന് ജയരാജ് വ്യക്തമാക്കുന്നു. Also Read: പ്രതിഫലക്കാര്യത്തിൽ സഹകരിക്കാമെന്ന നിലപാടിൽ ‘അമ്മ’ സംഘടന ജയരാജിന്റെ പത്രക്കുറിപ്പ്: മലയാള ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സാംസ്കാരിക സംഘടനയാണ് മലയാളം സിനിമ ടെക്നിഷ്യൻസ് അസോസിയേഷൻ എന്ന മാക്ട. …
 

സിനിമാപ്രവർത്തകരുടെ വേതനവുമായി ബന്ധപ്പെട്ട് മാക്ടയ്ക്ക് യാതൊരു പങ്കുമില്ലെന്ന് അറിയിച്ച് മാക്ട ചെയർമാൻ ജയരാജ്. അദ്ദേഹം പത്രക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. സിനിമാപ്രവർത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാൻ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിംചേമ്പറിനെയും അറിയിച്ചിട്ടുണ്ടെന്നും പല ചാനലുകളിലും മാധ്യമങ്ങളിലും വാർത്തകൾ കണ്ടുവെന്ന് ജയരാജ് വ്യക്തമാക്കുന്നു.

Also Read: പ്രതിഫലക്കാര്യത്തിൽ സഹകരിക്കാമെന്ന നിലപാടിൽ ‘അമ്മ’ സംഘടന

ജയരാജിന്റെ പത്രക്കുറിപ്പ്:

മലയാള ചലച്ചിത്ര സാങ്കേതികപ്രവർത്തകരുടെ സാംസ്കാരിക സംഘടനയാണ് മലയാളം സിനിമ ടെക്നിഷ്യൻസ് അസോസിയേഷൻ എന്ന മാക്ട. ചലച്ചിത്രപ്രവർത്തകരുടെ തൊഴിൽപരമായ കാര്യങ്ങളിലും വേതന കാര്യങ്ങളിലും മാക്ട യാതൊരു വിധത്തിലും ഇടപെടാറില്ല. ചലച്ചിത്രപ്രവർത്തകരുടെ വേതനം 50 ശതമാനവും ദിവസവേതനക്കാരുടേത് 25 ശതമാനവുമായി കുറയ്ക്കാൻ തയ്യാറാണെന്നും ഈ വിവരം പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും ഫിലിംചേമ്പറിനെയും അറിയിച്ചിട്ടുണ്ടെന്നും ദൃശ്യ മാധ്യമങ്ങളിൽ മാക്ടയുടെ പേരിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന് യാതൊരു പങ്കുമില്ലെന്ന് അറിയിച്ചുകൊള്ളുന്നു.

വിശ്വസ്തപൂർവം ജയരാജ്.

Also Read: കണ്ടെയ്‌ൻമെന്റ് സോണിലെ ഹോട്ടലിൽ താരസംഘടനയുടെ യോഗം; വൻപ്രതിഷേധം