LogoLoginKerala

ക്വാറന്റീനിൽ മദ്യപിച്ച യുവാവിന് കോവിഡ്; മദ്യം എത്തിച്ചവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം

പത്തനംതിട്ട: ക്വാറന്റീൻ കേന്ദ്രത്തിൽ മദ്യപിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾക്ക് മദ്യം എത്തിച്ച് നൽകിയ സുഹൃത്തുക്കളോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി. Also Read: ഇതാണ് കേരളത്തിലെ അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു; സനൽകുമാർ ശശിധരൻ രണ്ട് ദിവസം മുൻപാണ് യുവാവിന് സുഹൃത്തുക്കൾ മദ്യം എത്തിച്ചു നൽകിയത്. കെട്ടിടത്തിന് പിറകിൽ ബൈക്കിലെത്തിയ സുഹൃത്തുക്കൾ കയറിൽ കെട്ടി മദ്യക്കുപ്പികൾ നൽകുകയായിരുന്നു. മദ്യം കൊണ്ടുവന്ന കവറിലും മറ്റും …
 

പത്തനംതിട്ട: ക്വാറന്റീൻ കേന്ദ്രത്തിൽ മദ്യപിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തി നിരീക്ഷണകേന്ദ്രത്തിൽ കഴിഞ്ഞ യുവാവിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇയാൾക്ക് മദ്യം എത്തിച്ച് നൽകിയ സുഹൃത്തുക്കളോട് ക്വാറന്റീനിൽ പോകാൻ നിർദേശം നൽകി.

Also Read: ഇതാണ് കേരളത്തിലെ അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു; സനൽകുമാർ ശശിധരൻ

രണ്ട് ദിവസം മുൻപാണ് യുവാവിന് സുഹൃത്തുക്കൾ മദ്യം എത്തിച്ചു നൽകിയത്. കെട്ടിടത്തിന് പിറകിൽ ബൈക്കിലെത്തിയ സുഹൃത്തുക്കൾ കയറിൽ കെട്ടി മദ്യക്കുപ്പികൾ നൽകുകയായിരുന്നു. മദ്യം കൊണ്ടുവന്ന കവറിലും മറ്റും യുവാക്കൾ സ്പർശിച്ച സാഹചര്യം കണക്കിലെടുത്താണ് ക്വാറന്റീനിൽ പോകാൻ നിർദേശിച്ചത്.

Also Read: അടുത്ത ഒരു വർഷത്തേക്ക് മാസ്ക്ക് നിർബന്ധം

ക്വാറന്റീൻ സെന്ററിൽ ഇയാൾ മദ്യപിച്ച് ബഹളംവച്ചതായി ആരോപണമുണ്ട്. ജനപ്രതിനിധികളും പൊലീസും ഇടപെട്ടാണ് ഇയാളെ അനുനയിപ്പിച്ചത്. തുടർന്ന് പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിലാക്കി. ഇന്നലെയാണ് ഇയാളുടെ പരിശോധനാഫലം പുറത്തുവന്നത്.