LogoLoginKerala

ഇടുക്കിയിൽ രാക്ഷ്ട്രീയ ഒത്താശയോടെ ബെല്ലിഡാൻസ് പാർട്ടി: 250 ലിറ്റർ മദ്യം; യുവതികൾക്ക് 5 ലക്ഷം

ഇടുക്കി രാജാപ്പാറയിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലിഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. ബെല്ലിഡാൻസിനെത്തിയ യുവതികൾക്ക് ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകിയതാണ് വിവരം. ഇരുന്നൂറോളം പേർ പങ്കെടുത്ത പാർട്ടിയിൽ ഇരുനൂറ്റമ്പത് ലിറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടർന്ന് എക്സൈസ് അന്വേഷണമാരംഭിച്ചു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പരിപാടി. Related Article: കോവിഡ് കാലത്ത് ഇടുക്കിയിൽ നിശാപാർട്ടി; വ്യവസായിക്കെതിരെ കേസ് കോവിഡ് ഭീതിയിൽ നാടും നാട്ടുകാരും നെട്ടോട്ടം ഓടുമ്പോഴാണ് ഞായറാഴ്ച നിശാപാർട്ടി നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ചുള്ള …
 

ഇടുക്കി രാജാപ്പാറയിൽ കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലിഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ പൊലീസ് കേസെടുത്തു. ബെല്ലിഡാൻസിനെത്തിയ യുവതികൾക്ക് ദിവസം അഞ്ചുലക്ഷം രൂപ വീതം നൽകിയതാണ് വിവരം. ഇരുന്നൂറോളം പേർ പങ്കെടുത്ത പാർട്ടിയിൽ ഇരുനൂറ്റമ്പത് ലിറ്ററോളം മദ്യമെത്തിച്ചതായുള്ള വിവരത്തെത്തുടർന്ന് എക്സൈസ് അന്വേഷണമാരംഭിച്ചു. രാഷ്ട്രീയ നേതാക്കന്മാരുടെയും പൊലീസിന്റേയും മൗനാനുവാദത്തോടെയായിരുന്നു പരിപാടി.

Related Article: കോവിഡ് കാലത്ത് ഇടുക്കിയിൽ നിശാപാർട്ടി; വ്യവസായിക്കെതിരെ കേസ്

കോവിഡ് ഭീതിയിൽ നാടും നാട്ടുകാരും നെട്ടോട്ടം ഓടുമ്പോഴാണ് ഞായറാഴ്ച നിശാപാർട്ടി നടന്നത്. വ്യാപാര കേന്ദ്രത്തിന്റെ ഉത്ഘാടനത്തോട് അനുബന്ധിച്ചുള്ള ആഘോഷം ഒരു സ്വകാര്യ റിസോർട്ടിലായിരുന്നു. നിശാപാർട്ടിയും ബെല്ലി ഡാൻസും രാത്രി 8 മുതൽ ആറ് മണിക്കൂർ നീണ്ടു എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കോവിഡ് മാർഗനിർദ്ദേശങ്ങളെല്ലാം കാറ്റിൽപ്പറത്തി ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു എന്നാണ് വിവരം. രാഷ്ട്രീയക്കാരും പൊലീസുകാരുമെല്ലാം പരിപാടിക്കെത്തി. ബെല്ലിഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്ത് നിന്നാണ് കൊണ്ടുവന്നത്. മുംബൈ സ്വദേശികളായ നർത്തകിമാരെ ഹൈദരാബാദിൽ നിന്നാണ് എത്തിച്ചത്. ഒരു ദിവസം അഞ്ചുലക്ഷം രൂപ പ്രതിഫലം എന്ന വ്യവസ്ഥയിൽ നാലുദിവസത്തേയ്ക്കാണ് ഇവരെ എത്തിച്ചതെന്നാണ് വിവരം. കൊച്ചിയിലെത്തിയ നർത്തകിമാരെ പ്രത്യേക വാഹനത്തിൽ ശനിയാഴ്ച സ്ഥലത്തെത്തിച്ചു. പരിപാടിക്ക് ശേഷം ഇവർ കേരളം വിട്ടിട്ടില്ലന്നാണ് വിവരം. തൃശൂരിലും സമാനരീതിയിൽ പരിപാടി നടത്തുവാൻ കരാർ വെച്ചതായും റിപ്പോർട്ടുണ്ട്. തുടർന്ന് പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണമാരംഭിച്ചു.

Also Read: സിനിമയിലെ തട്ടിപ്പിനെതിരെ ഫെഫ്ക്കയുടെ ഷോർട്ട് ഫിലിം

നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഫേസ്ബുക്കിലും വാട്സാപ്പിലും പ്രചരിച്ചതോടെയാണ് ശാന്തൻപാറ പൊലീസ് സംഘാടകനായ വ്യാപാരിക്കെതിരെ കേസെടുത്തത്. അതേസമയം സംഭവം വിവാദമായതോടെയാണ് പൊലീസ് കേസെടുത്തതെന്നും ആരോപണമുണ്ട്. അന്ന് തന്നെ പൊലീസുകാർ റിസോർട്ടിൽ എത്തിയിരുന്നതായും എന്നാൽ ഉന്നത പൊലീസുദ്ദ്യോഗസ്ഥരുടെ ഇടപെടൽ മൂലം കേസെടുക്കാതെ മടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ

Also Read: നിർധനരായ കുട്ടികൾക്ക് ലാപ്ടോപ്പും ടെലിവിഷനുകളും നൽകി വിശ്വശാന്തി ഫൗണ്ടേഷൻ

സംഭവത്തിൽ ഇരുനൂറ്റമ്പതോളം ലിറ്റർ മദ്യം എത്തിച്ചിരുന്നതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. റിസോർട്ടിൽ എക്സൈസ് പരിശോധന നടത്തി. കൂടുതൽ അന്വേഷണം സി സി ടി വി ദൃശ്യങ്ങൾ ലഭിച്ച ശേഷം ഉണ്ടാകും. ഇതേ സമയം സംഭവത്തിൽ ആരോപണം നേരിടുന്ന പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. വിവിധ സംഘടനകളും വ്യക്തികളും മുഖ്യമന്ത്രി, ഡിജിപി, ജില്ലാ പോലീസ് മേധാവികൾ എന്നിവർക്ക് പരാതികൾ നൽകിയിട്ടുണ്ട്.

Also Read: പിസി ജോർജ് യുഡിഎഫിലേക്ക് ?