LogoLoginKerala

കണ്ടെയ്‌ൻമെന്റ് സോണിലെ ഹോട്ടലിൽ താരസംഘടനയുടെ യോഗം; വൻപ്രതിഷേധം

കൊച്ചി: കോവിഡ് പ്രോട്ടോക്കോള് ലംഘിച്ച് കണ്ടെയ്ൻമെന്റ് പ്രദേശത്തെ ഹോട്ടലില് താരസംഘടനയുടെ യോഗം. മാധ്യമ വാർത്തകളെ തുടര്ന്ന് പ്രതിഷേധവുമായി നാട്ടുകാരും രാക്ഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. വിവാദമായതിനെ തുടർന്ന് യോഗം നിര്ത്തിവെച്ചു. ഇടതുപക്ഷ എംഎൽഎമാരായ മുകേഷും ഗണേഷ്കുമാറും യോഗത്തിൽ സംബന്ധിച്ചതും വിവാദമാവുകയാണ്. കണ്ടെയ്ൻമെന്റ് സോൺ ആയിരുന്നുവെന്ന് അറിയാമായിരുന്നെന്നും എന്നാല് ഹോട്ടലില് നിന്ന് അറിയിച്ചതിനെ തുടര്ന്നാണ് മീറ്റിംഗ് നടത്തിയതെന്നും അമ്മ ജനറല് സെക്രട്ടറി ഇടവേള ബാബു പറഞ്ഞു Related Article: പ്രതിഫലക്കാര്യത്തിൽ സഹകരിക്കാമെന്ന നിലപാടിൽ ‘അമ്മ’ സംഘടന സമ്പര്ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം അതിവേഗം …
 

കൊച്ചി: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കണ്ടെയ്‌ൻമെന്റ് പ്രദേശത്തെ ഹോട്ടലില്‍ താരസംഘടനയുടെ യോഗം. മാധ്യമ വാർത്തകളെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാരും രാക്ഷ്ട്രീയ പാർട്ടികളും രംഗത്തെത്തി.  വിവാദമായതിനെ തുടർന്ന് യോഗം നിര്‍ത്തിവെച്ചു.  ഇടതുപക്ഷ എംഎൽഎമാരായ മുകേഷും ഗണേഷ്‌കുമാറും യോഗത്തിൽ സംബന്ധിച്ചതും വിവാദമാവുകയാണ്. കണ്ടെയ്‌ൻമെന്റ് സോൺ ആയിരുന്നുവെന്ന് അറിയാമായിരുന്നെന്നും എന്നാല്‍ ഹോട്ടലില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മീറ്റിംഗ് നടത്തിയതെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു

Related Article: പ്രതിഫലക്കാര്യത്തിൽ സഹകരിക്കാമെന്ന നിലപാടിൽ ‘അമ്മ’ സംഘടന

സമ്പര്‍ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം അതിവേഗം ഉയരുന്ന കൊച്ചിയില്‍ കണ്ടയിൻമെന്റ് സോണുകളിൽ അടക്കം കര്‍ശന നിയന്ത്രണമാണ്. ഇടവഴികളടക്കം കെട്ടിയടച്ചു. ആളുകള്‍ക്ക് പുറത്തേക്ക് ഇറങ്ങുന്നതിന് നിയന്ത്രണവുമുണ്ട്. ഇത്തരത്തിൽ അതീവജാഗ്രത തുടരുന്നതിനിടെയാണ് സ്വകാര്യഹോട്ടലില്‍ ചലച്ചിത്രതാരങ്ങളുടെ സംഘടനകളുടെ യോഗം. കോവിഡ് പോസിറ്റീസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹോട്ടല്‍ ഉള്‍പ്പെടുന്ന ചക്കരപ്പറമ്പ് 46 ഡിവിഷന്‍ അടച്ചിരിക്കുകയാണ്.

Also Read: ഇതാണ് കേരളത്തിലെ അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു; സനൽകുമാർ ശശിധരൻ

എയര്‍പോര്‍ട്ടിലെ ജീവനക്കാർ താമസിക്കുകയും പെയ്ഡ് ക്വാറന്റീന്‍ നല്‍കുകയും ചെയ്യുന്ന ഹോട്ടലില്‍ യോഗം ചേർന്നതും എംഎല്‍എമാരായ മുകേഷും ഗണേഷ്‌കുമാറും യോഗത്തിനെത്തിയതും വിവാദമാവുകയാണ്. മാധ്യമ വാർത്തകളെ തുടര്‍ന്ന് പ്രതിഷേധവുമായി നാട്ടുകാരും രാക്ഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ ‘അമ്മ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം നിര്‍ത്തി. താരങ്ങള്‍ മടങ്ങുകയും ചെയ്തു. അതേസമയം ‘അമ്മ’ സംഘടന യോഗം കൂടിയതിൽ നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശനമായ നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.

Also Read: നടന്‍ വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

കണ്ടെയ്‌ൻമെന്റ് സോണിലെ ഹോട്ടലിൽ താരസംഘടനയുടെ യോഗം; വൻപ്രതിഷേധം