LogoLoginKerala

സിനിമാതാരങ്ങളുടെ പ്രതിഫലം; അമ്മ യോഗം ഇന്ന്

കൊച്ചി: സിനിമാതാരങ്ങളുടെ പ്രതിഫല വിഷയം ചർച്ച ചെയ്യാൻ അമ്മ നിർവാഹക സമിതി യോഗം ഇന്ന്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള യോഗത്തിൽ വിഡിയോ കോൺഫറൻസിലൂടെയാവും പ്രസിഡണ്ട് മോഹൻലാൽ പങ്കെടുക്കുക. Related Article: സിനിമയിലെ തട്ടിപ്പിനെതിരെ ഫെഫ്ക്കയുടെ ഷോർട്ട് ഫിലിം കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അമ്മയുടെ ജനറൽ ബോഡി യോഗം നേരത്തെ മാറ്റിവച്ചിരുന്നു. പ്രസിഡണ്ട് മോഹൻലാൽ തിരിച്ചെത്തിയ ശേഷം യോഗം ചേരാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന നിർമ്മാതാക്കളുടെ സംഘടനയുടെ ആവശ്യം മുൻ …
 

കൊച്ചി: സിനിമാതാരങ്ങളുടെ പ്രതിഫല വിഷയം ചർച്ച ചെയ്യാൻ അമ്മ നിർവാഹക സമിതി യോഗം ഇന്ന്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള യോഗത്തിൽ വിഡിയോ കോൺഫറൻസിലൂടെയാവും പ്രസിഡണ്ട് മോഹൻലാൽ പങ്കെടുക്കുക.

Related Article: സിനിമയിലെ തട്ടിപ്പിനെതിരെ ഫെഫ്ക്കയുടെ ഷോർട്ട് ഫിലിം

കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ അമ്മയുടെ ജനറൽ ബോഡി യോഗം നേരത്തെ മാറ്റിവച്ചിരുന്നു. പ്രസിഡണ്ട് മോഹൻലാൽ തിരിച്ചെത്തിയ ശേഷം യോഗം ചേരാമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം. എന്നാൽ സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാകണമെന്ന നിർമ്മാതാക്കളുടെ സംഘടനയുടെ ആവശ്യം മുൻ നിർത്തിയാണ് നിർവാഹക സമിതി ഉടൻ ചേരാൻ തീരുമാനിച്ചത്. ചെന്നൈയിലുള്ള മോഹൻലാൽ വിഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കും.

Related Article: സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം സിനിമക്ക് വിലക്ക്

പുതിയ സിനിമകളുടെ അടക്കം ചിത്രീകരണം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് അടിയന്തിരമായി യോഗം ചേരുന്നത്. പുതിയ സിനിമ ഷൂട്ടിംഗ് വിവാദങ്ങളും, ഓഡിഷൻ തട്ടിപ്പുകളും, ഷംന കാസിം ബ്ലാക്ക്മെയിൽ വിഷയവും യോഗത്തിൽ ചർച്ചയാകും എന്നാണ് നിഗമനം.

Related Article: ഷംന കാസിം ബ്ലാക്ക് മെയിൽ; ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ

പ്രതിഫലം കുറയ്ക്കണമെന്ന വിഷയം പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ പരസ്യമായി ഉന്നയിച്ചതിൽ താര സംഘടന നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. പ്രതിഫല വിഷയത്തിൽ ഫെഫ്ക അനുകൂല നിലപാട് അറിയിച്ചിരുന്നെങ്കിലും യോഗം ചേർന്ന ശേഷം മാത്രം നിലപാട് അറിയിക്കാമെന്നായിരുന്നു അമ്മ സംഘടനയുടെ നിലപാട്.

Related Article: വിധു വിൻസന്റ് ഡബ്ല്യുസിസി വിട്ടു

സിനിമാതാരങ്ങളുടെ പ്രതിഫലം; അമ്മ യോഗം ഇന്ന്