LogoLoginKerala

പ്രതിഫലക്കാര്യത്തിൽ സഹകരിക്കാമെന്ന നിലപാടിൽ ‘അമ്മ’ സംഘടന

കൊച്ചി: സിനിമാതാരങ്ങളുടെ പ്രതിഫലക്കാര്യത്തിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷന് അനുകൂല നിലപാടുമായി താരസംഘടനയായ ‘അമ്മ’. നിർമ്മാതാക്കളുമായി താരങ്ങൾ സഹകരിക്കണമെന്ന നിലപാടിലാണ് ‘അമ്മ’ നേതൃത്വം. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തും. നിലപാട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കാനും ധാരണയായി. സംഘടനയുടെ നിർവാഹക സമിതി യോഗമാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയ്യാറാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. Also Read: ഇതാണ് കേരളത്തിലെ അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു; സനൽകുമാർ ശശിധരൻ അതേസമയം കണ്ടെയ്ൻമെന്റ് സോണിൽ അമ്മ ഭാരവാഹികൾ …
 

കൊച്ചി: സിനിമാതാരങ്ങളുടെ പ്രതിഫലക്കാര്യത്തിൽ പ്രൊഡ്യുസേഴ്സ് അസോസിയേഷന് അനുകൂല നിലപാടുമായി താരസംഘടനയായ ‘അമ്മ’. നിർമ്മാതാക്കളുമായി താരങ്ങൾ സഹകരിക്കണമെന്ന നിലപാടിലാണ് ‘അമ്മ’ നേതൃത്വം. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തും. നിലപാട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ അറിയിക്കാനും ധാരണയായി. സംഘടനയുടെ നിർവാഹക സമിതി യോഗമാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാൻ താരങ്ങൾ തയ്യാറാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Also Read: ഇതാണ് കേരളത്തിലെ അവസ്ഥ എങ്കിൽ വലിയ ദുരന്തം നമ്മെ കാത്തിരിക്കുന്നു; സനൽകുമാർ ശശിധരൻ

അതേസമയം കണ്ടെയ്ൻമെന്റ് സോണിൽ അമ്മ ഭാരവാഹികൾ യോഗം ചേർന്നതിനെതിരെ പ്രതിഷേധം നടന്നു. കണ്ടെയ്ൻമെന്റ് സോണായ കൊച്ചി നഗരസഭയിലെ ചക്കര പറമ്പ് കൗൺസിലർ നസീമയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധവുമായെത്തിയത്. പ്രതിഷേധത്തെ തുടർന്ന് യോഗം നിർത്തിവയ്ക്കുകയായിരുന്നു. അതിനാൽ കൂടുതൽ വിശദമായ ചർച്ചക്കായി അംഗങ്ങൾക്ക് സൗകര്യമായ മറ്റൊരു ദിവസം യോഗം ചേരുമെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

Also Read: ക്വാറന്റീനിൽ മദ്യപിച്ച യുവാവിന് കോവിഡ്; മദ്യം എത്തിച്ചവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശം

രാവിലെയാണ് അമ്മയുടെ എക്സിക്യൂട്ടീവിൽ അവൈലബിൾ അംഗങ്ങൾ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ യോഗം ചേർന്നത്. കണ്ടെയ്ൻമെന്റ് സോണായ കൊച്ചി നഗരസഭയിലെ ചക്കര പറമ്പ് ഹൈവേയോട് ചേർന്നാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. ‘അമ്മ’ സംഘടന യോഗം ചേരുന്നതറിഞ്ഞ് ചക്കരപറമ്പ് കൗൺസിലർ നസീമയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് എത്തുകയായിരുന്നു. തുടർന്ന് സ്ഥലത്ത് പൊലീസ് എത്തി പ്രതിഷേധക്കാരും ഹോട്ടലുകാരും അമ്മ ഭാരവാഹികളുമായി ചർച്ച നടത്തി. പിന്നാലെ യോഗം നിർത്തിവയ്ക്കുകയായിരുന്നു.

Also Read: നടന്‍ വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

പ്രതിഫലക്കാര്യത്തിൽ സഹകരിക്കാമെന്ന നിലപാടിൽ ‘അമ്മ’ സംഘടന