LogoLoginKerala

അമേരിക്കയിലും ടിക് ടോക് നിരോധനം?

ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിക്കുമോ? ആഗോള ഐടി ഭീമന്മാരായ അമേരിക്കയിലെ സിലിക്കൺ വാലിക്ക് ടിക് ടോക്കിനോട് സഹതാപമില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പിനെതിരെ അമേരിക്കയും സമാനമായ നടപടി സ്വീകരിക്കണമെന്ന് സിലിക്കൺ വാലിയിലെ പ്രമുഖ സംരംഭകർ ആവശ്യപ്പെടുന്നു. Also Read: ഇന്ത്യൻ സൈനികരുടെ ധീരത സമാനതകളില്ലാത്തത്; നമ്മളെ ആർക്കും തോൽപ്പിക്കാനാവില്ല കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷ കണക്കിലെടുത്ത് ചൈനീസ് …
 

ഇന്ത്യക്ക് പിന്നാലെ അമേരിക്കയും ടിക് ടോക് നിരോധിക്കുമോ? ആഗോള ഐടി ഭീമന്മാരായ അമേരിക്കയിലെ സിലിക്കൺ വാലിക്ക് ടിക് ടോക്കിനോട് സഹതാപമില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  ഇന്ത്യയിൽ നിരോധിക്കപ്പെട്ട ചൈനീസ് ആപ്പിനെതിരെ അമേരിക്കയും സമാനമായ നടപടി സ്വീകരിക്കണമെന്ന് സിലിക്കൺ വാലിയിലെ പ്രമുഖ സംരംഭകർ ആവശ്യപ്പെടുന്നു.

Also Read: ഇന്ത്യൻ സൈനികരുടെ ധീരത സമാനതകളില്ലാത്തത്; നമ്മളെ ആർക്കും തോൽപ്പിക്കാനാവില്ല

കിഴക്കൻ ലഡാക്കിലെ നിയന്ത്രണ രേഖയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെയും രാജ്യത്തിന്റെയും സുരക്ഷ കണക്കിലെടുത്ത് ചൈനീസ് ബന്ധമുള്ള 59 മൊബൈൽ ആപ്ലിക്കേഷനുകൾ കഴിഞ്ഞദിവസം ഇന്ത്യ നിരോധിച്ചിരുന്നു.

യുഎസിൽ ടിക് ടോക്ക് അതിവേഗം ശക്തമായ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൊന്നായി മാറുകയാണെന്നും ട്വിറ്റർ, ഫെയ്‌സ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയേക്കാൾ കൂടുതലായി ജനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയെന്നും ഒരു മുൻ സിലിക്കൺ വാലി ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

Also Read: ചൈനീസ് മൊബൈൽ ആപ്പ് നിരോധനം: ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ

” ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് TiE. മൊബൈൽ ആപ്പുകൾ ധനസമ്പാധനത്തിനുള്ള മാർഗ്ഗമായി മാറുന്ന ഇത്തരം മത്സരങ്ങൾ കണക്കിലെടുക്കുമ്പോൾ, സിലിക്കൺ വാലിക്ക് ടിക് ടോക്കിനോട് പ്രത്യേകിച്ച് സഹതാപം തോന്നുന്നില്ല,” ഇന്ത്യൻ-അമേരിക്കൻ വെഞ്ച്വർ മുതലാളി ശുക്ല പറഞ്ഞു.

“വാസ്തവത്തിൽ അമേരിക്കയും ഇന്ത്യയുടെ രീതി പിന്തുടരുകയും യുഎസിലും ടിക് ടോക്ക് നിരോധിക്കണം എന്നാണ് ഇവിടെയുള്ള ജനങ്ങളുടെ വികാരം. കാരണം ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം എന്നിവ ചൈനയിൽ പ്രവർത്തിക്കാൻ അനുവാദമില്ല, അതിനാൽ എന്തിനാണ് ടിക് ടോക്ക് ഇവിടെ? ” ശുക്ല ചോദിക്കുന്നു.

Also Read: സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം !

ചൈന നിയന്ത്രിക്കുന്ന മൊബൈൽ ആപ്പുകൾ മുഴവനായും അമേരിക്ക നിരോധിക്കണമെന്ന് ക്യൂബൻ-അമേരിക്കൻ മ്യൂസിക് വീഡിയോ ഡയറക്ടറും നിർമ്മാതാവുമായ റോബി സ്റ്റാർബക്ക് പറഞ്ഞു. “ചൈന നിയന്ത്രിക്കുന്ന എല്ലാ അപ്ലിക്കേഷനുകളും നിരോധിക്കുക. അവ നമ്മൾക്ക് താങ്ങാൻ കഴിയാത്ത ഒരു ദേശീയ സുരക്ഷാ അപകടമാണ്