LogoLoginKerala

രാജ്യത്തിന് വേണ്ടിയാണ് ടിക് ടോക് നിരോധിച്ചത്. അത് നല്ല കാര്യമാണെന്നും അമ്മാമ്മ

ടിക് ടോക്കില് ലക്ഷക്കണക്കിന് ഫോളേവേഴ്സുള്ള അമ്മാമ്മ ഇപ്പോള് ആപ്പ് നിരോധിച്ചതിന്റെ വിഷമത്തിലാണ്. ഇന്ത്യയില് നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോകിനു പകരം പുതിയൊരു ആപ്പ് വേണമെന്നും ഇനിയും വീഡിയോകള് ചെയ്യണമെന്നുമാണ് എൺപത്തിയെട്ടാം വയസ്സിലും ഈ അമ്മൂമ്മ പറയുന്നത്. തമാശയ്ക്കാണ് പറവൂര് പൂയ്യപ്പിള്ളി സ്വദേശി മേരി ജോസഫും കൊച്ചുമകന് ജിന്സണും ടിക് ടോക്കില് വീഡിയോ ചെയ്ത് തുടങ്ങിയത്. എന്നാല് ഇരുട്ടിവെളുക്കും മുമ്പേ അമ്മാമ്മയും കൊച്ചുമോനും ടിക് ടോക്കില് തരംഗമായി മാറി. Also Read: സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം സിനിമക്ക് വിലക്ക് …
 

ടിക് ടോക്കില്‍ ലക്ഷക്കണക്കിന് ഫോളേവേഴ്‌സുള്ള അമ്മാമ്മ ഇപ്പോള്‍ ആപ്പ് നിരോധിച്ചതിന്റെ വിഷമത്തിലാണ്. ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്പ് ടിക് ടോകിനു പകരം പുതിയൊരു ആപ്പ് വേണമെന്നും ഇനിയും വീഡിയോകള്‍ ചെയ്യണമെന്നുമാണ് എൺപത്തിയെട്ടാം വയസ്സിലും ഈ അമ്മൂമ്മ പറയുന്നത്. തമാശയ്ക്കാണ് പറവൂര്‍ പൂയ്യപ്പിള്ളി സ്വദേശി മേരി ജോസഫും കൊച്ചുമകന്‍ ജിന്‍സണും ടിക് ടോക്കില്‍ വീഡിയോ ചെയ്ത് തുടങ്ങിയത്. എന്നാല്‍ ഇരുട്ടിവെളുക്കും മുമ്പേ അമ്മാമ്മയും കൊച്ചുമോനും ടിക് ടോക്കില്‍ തരംഗമായി മാറി.

Also Read: സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം സിനിമക്ക് വിലക്ക്

ടിക് ടോക് ആപ്പ് നിരോധിക്കുന്നതുവരെ ഏഴര ലക്ഷം ഫോളോവേഴ്‌സിനേയും ഒന്നര കോടിയോളം ലൈക്കുകളുമാണ് അമ്മാമ്മയും കൊച്ചുമോനും നേടിയത്. “ചട്ടയും മുണ്ടുമുടുത്ത് വീടിനുള്ളില്‍ കഴിഞ്ഞിരുന്ന അമ്മാമ്മയുമായി പ്രളയകാലത്ത് വെറുമൊരു തമാശയ്ക്ക് തുടങ്ങിയതാണ് ടിക് ടോക്. ഒന്നര വര്‍ഷംകൊണ്ട് 250-ലേറെ വീഡിയോകളാണ് അമ്മാമ്മ ചെയ്തത്.” ജിന്‍സണ്‍ പറയുന്നു.

Also Read: വിധു വിൻസന്റ് ഡബ്ല്യുസിസി വിട്ടു

”ലോക്ഡൗണ്‍ കാലത്ത് തമാശ വീഡിയോകള്‍ വേണ്ടെന്ന് അമ്മാമ്മ പറഞ്ഞിരുന്നെങ്കിലും കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വീഡിയോകള്‍ ചെയ്തിരുന്നു. അവസാനം ചെയ്ത കാക്ക എന്ന വീഡിയോ പത്തുലക്ഷത്തിലേറെപ്പേരാണ് കണ്ടത്” ജിൻസൺ വ്യക്തമാക്കി.

Also Read: ഷംന കാസിം ബ്ലാക്ക് മെയിൽ; ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ

ലോക്ഡൗണ്‍ കാലത്ത് അമ്മാമ്മയുടെ അഭിനയമികവ് ഉപയോഗപ്പെടുത്താന്‍ കേരള പോലീസും എത്തിയിരുന്നു. കേരള പോലീസിന്റെ കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട വീഡിയോയാണ് അമ്മാമ്മ ചെയ്തത്. ടിക് ടോക് നിരോധിച്ചതിനാല്‍ വീഡിയോ ചെയ്യാന്‍ പറ്റുന്നില്ലെങ്കിലും അതു രാജ്യത്തിനു വേണ്ടിയല്ലേയെന്നാണ് അമ്മാമ്മ ചോദിക്കുന്നത്.

Also Read: സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം !