
സാമൂഹ്യ സേവനസംഘടനയായ വിശ്വശാന്തി ഫൗണ്ടേഷനും EY GDS സംഘടയും ചേർന്ന് നിർധനരായ കുട്ടികൾ പഠിക്കുന്ന കേരളത്തിലെ സ്കൂളുകൾക്ക്, 100 ലാപ്ടോപ്പും, 30 ടെലിവിഷിനുകളും, ടാബുകളും കൈമാറി. ഓരോ ലാപ്ടോപ്പിനും, ടെലിവിഷനും ആനുപാതികമായി 10 ഫലവൃക്ഷ തൈകൾ നടുന്ന സംരംഭത്തിനും ഈ സ്കൂളുകൾക്കൊപ്പം ചേർന്ന് വിശ്വശാന്തി ഫൌണ്ടേഷൻ തുടക്കം കുറിച്ചു.
എറണാകുളം സ്മാർട്ട് സിറ്റിയിൽ ഇന്നലെ നടന്ന ചടങ്ങിൽ, വിശ്വശാന്തി ഫൗണ്ടേഷൻ ഡയറക്ടർ ശ്രീ.മേജർ രവി, എറണാകുളം ഡെപ്യൂട്ടി കളക്ടർ ശ്രീ. സുനിൽ ലാലിന് ലാപ്ടോപ്പുകളും, രണ്ടായിരം ഫലവൃക്ഷ തൈകളും കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. ഈ ഉദ്യമത്തിന് തുടക്കം കുറിച്ച് കൊണ്ട് തീരപ്രേദേശത്തുള്ള മനശ്ശേരി സെന്റ് മൈക്കിൾസ് എൽ.പി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജസ്റ്റീന ഓൾഗ, ചെറുവയ്പ്പ് വി. ഡി.എസ്.എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മനോജിനും സ്മാർട്ട് സ്‌കൂളായി നവീകരിക്കുന്നന്റെ ഭാഗമായി, ലാപ്ടോപ്പുകളും ടെലിവിഷനുകളും, അതോടൊപ്പം വൃക്ഷതൈകളും കൈമാറി . ചടങ്ങിൽ EY GDS അധികൃതരും സ്മാർട്ട് സിറ്റി കൊച്ചി പ്രൊജക്റ്റ് ഡയറക്ടർ, വിശ്വശാന്തി ഡയറക്‌ടേഴ്‌സ് ആയ സജീവ് സോമൻ , അഡ്വ. സ്മിത നായർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.