LogoLoginKerala

വിസ തട്ടിപ്പ്; യുക്തിവാദി സനൽ ഇടമറുകിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ്

കൊച്ചി: ഇന്ത്യൻ യുക്തിവാദ സംഘം പ്രസിഡണ്ട് സനൽ ഇടമറുകിനെതിരെ തട്ടിപ്പ് കേസിൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇന്റർപോൾ നടപടി. Also Read: കോവിഡ് കാലത്ത് ഇടുക്കിയിൽ നിശാപാർട്ടി; വ്യവസായിക്കെതിരെ കേസ് 2015 -2017 കാലയളവിൽ തിരുവനന്തപുരം സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥയിൽ നിന്നും 15, 25000 രൂപ കൈപ്പറ്റി. ഉപരിപഠനത്തിന് വിസ തരപ്പെടുത്താമെന്ന ഉറപ്പാലാണ് പണം വാങ്ങിയത്. എന്നാൽ വിസ ലഭിക്കാതായതോടെ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. …
 

കൊച്ചി: ഇന്ത്യൻ യുക്തിവാദ സംഘം പ്രസിഡണ്ട് സനൽ ഇടമറുകിനെതിരെ തട്ടിപ്പ് കേസിൽ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 15 ലക്ഷം രൂപ ത‌ട്ടിയെടുത്തെന്ന പരാതിയിലാണ് ഇന്റർപോൾ നടപടി.

Also Read: കോവിഡ് കാലത്ത് ഇടുക്കിയിൽ നിശാപാർട്ടി; വ്യവസായിക്കെതിരെ കേസ്

2015 -2017 കാലയളവിൽ തിരുവനന്തപുരം സ്വദേശിയായ സർക്കാർ ഉദ്യോഗസ്ഥയിൽ നിന്നും 15, 25000 രൂപ കൈപ്പറ്റി. ഉപരിപഠനത്തിന് വിസ തരപ്പെടുത്താമെന്ന ഉറപ്പാലാണ് പണം വാങ്ങിയത്. എന്നാൽ വിസ ലഭിക്കാതായതോടെ പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഈ കേസ് നിലനിൽക്കേ ഇവരുടെ ഒരു ബന്ധുവിൽ നിന്നും സനൽ പഠന വിസ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 7 ലക്ഷം രൂപയും തട്ടിയെടുത്തതായി പരാതിയുണ്ട്.

Also Read: ഷംന കാസിം ബ്ലാക്ക് മെയിൽ; ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ

2018 ൽ ആലപ്പുഴ സി.ജെഎം കോടതി സനൽ ഇടമറുകിനെതിരെ അറസ്റ്റ് വാറൻറ് പുറപ്പെടുവിച്ചു. എന്നാൽ അതിന് മുൻപ് ഇയാൾ ഫിൻലാൻഡിലേക്ക് കടന്നു. കേന്ദ്ര വിദേശകാര്യ വകുപ്പിലും ആഭ്യന്തര വകുപ്പിലും നൽകിയ പരാതിയെ തുടർന്നാണ് ഇന്റർപോൾ ഇപ്പോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. സി.ബി.ഐയും ഇതേ കേസിൽ ഇയാളെ തിരയുന്നുണ്ട്.

Also Read: വിധു വിൻസന്റ് ഡബ്ല്യുസിസി വിട്ടു

അതേസമയം 15 ലക്ഷം രൂപ സർക്കാർ ഉദ്യാഗസ്ഥ യുക്തിവാദി സംഘത്തിന് സംഭാവന നൽകിയതാണെന്നാണ് ഇടമറുകിന്റെ വാദം. കേസുകൾ പിൻവലിച്ചാൽ തുക തവണകളായി നൽകാമെന്ന് സനൽ അടുത്തയിടെ പരാതിക്കാരിക്ക് അയച്ച് വാട്സാപ്പ് സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിനകത്ത് വേറെയും നിരവധി കേസുകൾ സനൽ ഇടമറുകിനെതിരെ നിലവിലുണ്ട്. കത്തോലിക്ക സഭയും ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

Also Read: സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം !