LogoLoginKerala

സിനിമയിലെ തട്ടിപ്പിനെതിരെ ഫെഫ്ക്കയുടെ ഷോർട്ട് ഫിലിം

മലയാള സിനിമയിലെ വ്യാജ കാസ്റ്റിംഗ് കോളുകള്ക്കും ഓഡിഷനുമെതിരെ ഫെഫ്ക്ക സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി സൂപ്പര്താരം മോഹന്ലാലും യുവനടി അന്ന ബെന്നും. അടുത്തകാലത്തായി മലയാള സിനിമാ മേഖലയിൽ സംഭവിച്ച നടി ഷംന കാസിം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ നേതൃത്വത്തില് ക്യാംപെയിന് സംഘടിപ്പിക്കുന്നത്. Also Read: ഷംന കാസിം ബ്ലാക്ക് മെയിൽ; ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ വ്യാജ ഓഡിഷനില് പങ്കെടുക്കുന്ന അന്ന ബെന് തനിക്കെതിരായ ശാരീരിക അതിക്രമത്തിനെതിരെ പ്രതികരിക്കുന്നതാണ് ക്യാമ്പയിൻ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോക്ക് ശബ്ദം നല്കിയിരിക്കുന്നത് …
 

മലയാള സിനിമയിലെ വ്യാജ കാസ്റ്റിംഗ് കോളുകള്‍ക്കും ഓഡിഷനുമെതിരെ ഫെഫ്ക്ക സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി സൂപ്പര്‍താരം മോഹന്‍ലാലും യുവനടി അന്ന ബെന്നും. അടുത്തകാലത്തായി മലയാള സിനിമാ മേഖലയിൽ സംഭവിച്ച നടി ഷംന കാസിം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഫെഫ്കയുടെ നേതൃത്വത്തില്‍ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നത്. ‌

Also Read: ഷംന കാസിം ബ്ലാക്ക് മെയിൽ; ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ

വ്യാജ ഓഡിഷനില്‍ പങ്കെടുക്കുന്ന അന്ന ബെന്‍ തനിക്കെതിരായ ശാരീരിക അതിക്രമത്തിനെതിരെ പ്രതികരിക്കുന്നതാണ് ക്യാമ്പയിൻ വീഡിയോയിൽ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സൂപ്പർതാരം മോഹന്‍ലാലാണ്. ബി.ഉണ്ണികൃഷ്ണന്‍ ഡിസൈന്‍ ചെയ്ത ഈ പ്രൊജക്റ്റിന്റെ ആശയം, ഛായാഗ്രഹണം, സംവിധാനം എന്നിവ നിര്‍വ്വഹിച്ചത് ജോമോന്‍ ടി ജോണ്‍ ആണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, സംഗീതം രാഹുല്‍ രാജ്.

Also Read: സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം സിനിമക്ക് വിലക്ക്

സിനിമയുടെ പേരിലുള്ള തട്ടിപ്പിനെതിരെയും വ്യാജ ഓഡിഷനെതിരെയും ഫെഫ്ക നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായി ഫെഫ്ക നിർമ്മിച്ച്‌ ജോമോൻ ടി. ജോൺ ഒരുക്കിയ ഷോർട് ഫിലിം കാണാം: