LogoLoginKerala

എടപ്പാളിൽ ആശങ്ക ഒഴിയുന്നു

മലപ്പുറം: എടപ്പാളിൽ കോവിഡ് ആശങ്ക ഒഴിയുന്നു. ഇന്ന് എടപ്പാളിലെ രണ്ട് ആശുപത്രികളിലുമായി 676 പേരുടെ കൊവിഡ് ഫലം നെഗറ്റീവായി. 680 പേരുടെ സ്രവമാണ് പരിശോധിച്ചത്. അതില് 676 പേരുടെ ഫലം നെഗറ്റീവ് ആവുകയായിരുന്നു. ഇനി 3 പേരുടെ കൂടി ഫലമാണ് ലഭിക്കാനുള്ളത്. അതേസമയം മലപ്പുറത്ത് ക്വാറന്റൈൻ ലംഘിച്ച രണ്ട് യുവാക്കള്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ചീക്കോട് കൊവിഡ് ബാധിച്ച യുവാവ് നിരവധി പേരുമായാണ് സമ്പര്ക്കം പുലര്ത്തിയത്. ജൂണ്18ന് ജമ്മുവില് നിന്നും വന്ന യുവാവ് ക്വാറന്റൈൻ ലംഘിച്ച് നിരവധി …
 

മലപ്പുറം: എടപ്പാളിൽ കോവിഡ് ആശങ്ക ഒഴിയുന്നു. ഇന്ന് എടപ്പാളിലെ രണ്ട് ആശുപത്രികളിലുമായി 676 പേരുടെ കൊവിഡ് ഫലം നെഗറ്റീവായി. 680 പേരുടെ സ്രവമാണ് പരിശോധിച്ചത്. അതില്‍ 676 പേരുടെ ഫലം നെഗറ്റീവ് ആവുകയായിരുന്നു. ഇനി 3 പേരുടെ കൂടി ഫലമാണ് ലഭിക്കാനുള്ളത്.

അതേസമയം മലപ്പുറത്ത് ക്വാറന്റൈൻ ലംഘിച്ച രണ്ട് യുവാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ചീക്കോട് കൊവിഡ് ബാധിച്ച യുവാവ് നിരവധി പേരുമായാണ് സമ്പര്‍ക്കം പുലര്‍ത്തിയത്. ജൂണ്‍18ന് ജമ്മുവില്‍ നിന്നും വന്ന യുവാവ് ക്വാറന്റൈൻ ലംഘിച്ച് നിരവധി കടകളില്‍ കയറി.

ഒന്നാം തീയതിയാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം 23ന് ഇയാള്‍ മൊബൈല്‍ കടയില്‍ കയറുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കട അടയ്ക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. മലപ്പുറത്ത് ഇന്നലെ മാത്രം 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.