LogoLoginKerala

കോവിഡ് കാലത്ത് ഇടുക്കിയിൽ നിശാപാർട്ടി; വ്യവസായിക്കെതിരെ കേസ്

ഇടുക്കി: രാജാപ്പാറയിൽ കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ കേസ്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യനെതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തത്. മുന്നൂറോളം പേര് പരിപാടിയില് പങ്കെടുത്തു. Also Read: കോവിഡിന് വാക്സിനുമായി ഇന്ത്യ; ഡോ. കൃഷ്ണ എല്ലയുടെ പരീക്ഷണം വിജയിച്ചാല് കാത്തിരിക്കുന്നത് ചരിത്ര നേട്ടം ഒരു റിസോര്ട്ടിലായിരുന്നു നിശാപാര്ട്ടിയും ബെല്ലി ഡാന്സും. തണ്ണിക്കോട് മെറ്റൽസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജൂണ് 28നാണ് പാര്ട്ടി സംഘടിപ്പിച്ചത്. രാത്രി 8 മണിക്ക് ആരംഭിച്ച പരിപാടി 6 …
 

ഇടുക്കി: രാജാപ്പാറയിൽ കോവിഡ് മാർഗ നിർദേശങ്ങൾ ലംഘിച്ച് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച വ്യവസായിക്കെതിരെ കേസ്. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയർമാൻ റോയ് കുര്യനെതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തത്. മുന്നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

Also Read: കോവിഡിന് വാക്‌സിനുമായി ഇന്ത്യ; ഡോ. കൃഷ്ണ എല്ലയുടെ പരീക്ഷണം വിജയിച്ചാല്‍ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

ഒരു റിസോര്‍ട്ടിലായിരുന്നു നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും. തണ്ണിക്കോട് മെറ്റൽസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ജൂണ്‍ 28നാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. രാത്രി 8 മണിക്ക് ആരംഭിച്ച പരിപാടി 6 മണിക്കൂര്‍ നീണ്ടുനിന്നു. പങ്കെടുത്തവരില്‍ പ്രമുഖരായ രാഷ്ട്രീയക്കാരും പൊലീസുകാരും ഉണ്ടെന്നാണ് വിവരം. നര്‍ത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുകയായിരുന്നു.

Also Read: പിസി ജോർജ് യുഡിഎഫിലേക്ക് ?

നിലവില്‍ വ്യവസായിക്കെതിരെയാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പരിപാടിയിൽ പങ്കെടുത്ത മറ്റുള്ളവർക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ നേരത്തെ ഇക്കാര്യം അറിയിച്ചപ്പോള്‍ പൊലീസ് വേണ്ടവിധത്തില്‍ അന്വേഷിച്ചില്ലെന്ന് പരാതിയുണ്ട്. പിന്നീട് സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചപ്പോഴാണ് പൊലീസ് കേസെടുത്തതെന്നും നാട്ടുകാര്‍ പറയുന്നു.

Also Read: സുരേഷ് ഗോപിയുടെ ഇരുനൂറ്റിയമ്പതാം സിനിമക്ക് വിലക്ക്