LogoLoginKerala

ഇന്ത്യക്ക് ജപ്പാന്റെ പിന്തുണ

ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ജപ്പാൻ. അതിർത്തിയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുന്നതായി ജാപ്പനീസ് അംബാസഡർ സതോഷി സുസുകി പറഞ്ഞു. Also Read: പ്രധാനമന്ത്രി ലേയിലും ലഡാക്കിലും; അപ്രതീക്ഷിത സന്ദർശനം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ലയുമായി വെള്ളിയാഴ്ച സംസാരിച്ചതിന് ശേഷമായിരുന്നു സതോഷിയുടെ പ്രസ്താവന. ഇന്തോ-പസഫിക് സഹകരണത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച നടത്തിയിരുന്നു. ഹർഷ് വർദ്ധൻ ശൃംഗ്ലയുമായി നല്ലൊരു സംഭാഷണം നടത്തിയെന്ന് ട്വീറ്റ് ചെയ്ത സതോഷി, ജപ്പാൻ നയതന്ത്ര ചർച്ചകളിലൂടെ …
 

ഇന്ത്യാ-ചൈന അതിർത്തി സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണയുമായി ജപ്പാൻ. അതിർത്തിയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുന്നതായി ജാപ്പനീസ് അംബാസഡർ സതോഷി സുസുകി പറഞ്ഞു.

Also Read: പ്രധാനമന്ത്രി ലേയിലും ലഡാക്കിലും; അപ്രതീക്ഷിത സന്ദർശനം

ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഗ്ലയുമായി വെള്ളിയാഴ്ച സംസാരിച്ചതിന് ശേഷമായിരുന്നു സതോഷിയുടെ പ്രസ്താവന. ഇന്തോ-പസഫിക് സഹകരണത്തെ കുറിച്ച് കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച നടത്തിയിരുന്നു.

ഹർഷ് വർദ്ധൻ ശൃംഗ്ലയുമായി നല്ലൊരു സംഭാഷണം നടത്തിയെന്ന് ട്വീറ്റ് ചെയ്ത സതോഷി, ജപ്പാൻ നയതന്ത്ര ചർച്ചകളിലൂടെ ഒരു സമാധാന പ്രമേയത്തിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിലവിലെ സ്ഥിതിഗതികളെ മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ ജപ്പാൻ എതിർക്കുവെന്നും കൂട്ടിച്ചേർത്തു. ഗാൽവൻ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിൽ രക്തസാക്ഷിത്വം വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചുകൊണ്ട് ജൂൺ 19ന് ജാപ്പനീസ് അംബാസഡർ ട്വീറ്റ് ചെയ്തിരുന്നു.

Also Read: സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം !

മെയ് അഞ്ചുമുതലാണ് ഇന്ത്യാ- ചൈന അതിർത്തിയിൽ സംഘർഷം രൂക്ഷമായത്. ജൂൺ 15ന് ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇതേ തുടർന്ന് അതിർത്തി പ്രദേശത്ത് കൂടുതൽ സൈനികരെ നിയോഗിച്ച ഇന്ത്യ, സാമ്പത്തിക രംഗത്തും ചൈനയ്ക്കെതിരെ തുടർ നടപടികൾ കൈക്കൊണ്ടു.