LogoLoginKerala

സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം !

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഓൺലൈനിലൂടെ ആദ്യമായി റിലീസ് ചെയ്ത ചിത്രം ‘സൂഫിയും സുജാതയും’ വ്യാജ പതിപ്പ് പുറത്ത്. ഇന്ന് പുലർച്ചെയായിരുന്നു സിനിമ റിലീസ് ചെയ്തത്. അതോടൊപ്പം തന്നെ ജയസൂര്യ നായകനായ സിനിമയുടെ വ്യാജ പതിപ്പും വ്യാപകമായി പ്രചരിക്കുകയാണ്. കൂടുതലായും ഇത്തരം വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് സമൂഹ മാധ്യമങ്ങളായ ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ്. സിനിമ ഓരോരുത്തരുടെയും മോഹമാണ്. മാസങ്ങളും വർഷങ്ങളും നീളുന്ന പ്രയത്നഫലമായാണ് ഓരോ ചിത്രവും പൂര്ത്തിയാകുന്നത്, അതിനുശേഷം നിരവധി പ്രതിസന്ധികൾ തരണം ചെയ്യ്തുകൊണ്ടാണ് ആ സിനിമ റിലീസിന് …
 

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഓൺലൈനിലൂടെ ആദ്യമായി റിലീസ് ചെയ്ത ചിത്രം ‘സൂഫിയും സുജാതയും’ വ്യാജ പതിപ്പ് പുറത്ത്. ഇന്ന് പുലർച്ചെയായിരുന്നു സിനിമ റിലീസ് ചെയ്തത്. അതോടൊപ്പം തന്നെ ജയസൂര്യ നായകനായ സിനിമയുടെ വ്യാജ പതിപ്പും വ്യാപകമായി പ്രചരിക്കുകയാണ്. കൂടുതലായും ഇത്തരം വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് സമൂഹ മാധ്യമങ്ങളായ ടെലിഗ്രാമിലൂടെയും ടൊറന്റിലൂടെയുമാണ്.

സിനിമ ഓരോരുത്തരുടെയും മോഹമാണ്. മാസങ്ങളും വർഷങ്ങളും നീളുന്ന പ്രയത്നഫലമായാണ് ഓരോ ചിത്രവും പൂര്‍ത്തിയാകുന്നത്, അതിനുശേഷം നിരവധി പ്രതിസന്ധികൾ തരണം ചെയ്യ്തുകൊണ്ടാണ് ആ സിനിമ റിലീസിന് എത്തുന്നത്. അത്തരമൊരു സാഹചര്യത്തില്‍ അനേകായിരങ്ങൾക്ക് മേൽക്കൂരയും ആഹാരവും നേടിത്തരുന്ന സിനിമാ വ്യവസായത്തെ നശിപ്പിക്കുകയാണ് വ്യാജ പതിപ്പുകള്‍ ഇറക്കുന്നവര്‍ ചെയ്യുന്നത് എന്നറിയുക. ‘ഒരുപാടുപേരുടെ മാസങ്ങളുടെ അദ്ധ്വാനവും പ്രാർത്ഥനയുമാണ് ഓരോ സിനിമയും, എന്നിട്ടും ആളുകള്‍ വ്യാജപ്പതിപ്പുകൾ കാണുമ്പോള്‍ അത് ചങ്കുതകരുന്ന വേദനയും അതീവ നിരാശയുമുണ്ടാകുന്നു’ സിനിമയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി.

വ്യാജപതിപ്പുകൾ ഓൺലൈനിൽ ഡൗൺലോഡ് ചെയ്യുന്നവരോടും കാണുന്നവരോടും ഒരു കാര്യം വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു:

ഇന്ത്യയിലെ സിനോമോട്ടോഗ്രാഫ് ആക്റ്റ് അനുസരിച്ച് നിർമ്മാതാവിന്റെ അനുമതിയില്ലാതെ സിനിമയുടെ പതിപ്പ് ഇറക്കുന്നവർക്കും അത് ഡൗൺലോഡ് ചെയ്ത് കാണുന്നവർക്കും മൂന്ന് വർഷം തടവോ പത്തുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടെ ഒരുമിച്ചോ നേരിടേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രാലയത്തിന്റെ കർശന നിയമം നിലവിലുണ്ടെന്ന് ഓർക്കുക.

1952ലെ സിനിമോട്ടോഗ്രാഫ് നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുണ്ട്. “സിനിമയുടെ വ്യാജപതിപ്പ് ഇറക്കുന്നവർക്കും അത് ഡൗൺലോഡ് ചെയ്ത് കാണുന്നവർക്കും3 വർഷം തടവോ 10 രൂപ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടെ ഒരുമിച്ചോ നേരിടേണ്ടി വരുന്നതാണ്” പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അധികൃതർ വ്യക്തമാക്കുന്നു. സിനിമാ മേഖലയിലുള്ളവരുടെ നിരന്തര ആവശ്യം പരിഗണിച്ചാണ്‌
ഇത്തരത്തിൽ ഒരു നിയമഭേദഗതി കേന്ദ്രസർക്കാർ നടത്തിയിരിക്കുന്നത്.

വ്യാജന്മാർക്കെതിരായ നിയമങ്ങൾ കർശനമാക്കുമെന്ന് കഴിഞ്ഞ വർഷം തന്നെ മുംബൈയിൽ സിനിമാ മ്യൂസിയം ഉത്‌ഘാടനവേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയിരുന്നു. അതിനെതുടർന്നാണ് നിയമഭേദഗതിക്ക് കേന്ദ്ര മന്ത്രാലയം അനുമതി നൽകിയത്. വിദേശരാജ്യങ്ങളിൽ നിന്നുപോലും സിനിമകളുടെ വ്യാജപ്പതിപ്പുകൾ അപ്‌ലോഡ് ചെയ്യപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. പ്രതിവർഷം 7200/- കോടി രൂപയുടെ നഷ്ടമാണ് വ്യാജന്മാർ ഉണ്ടാക്കുന്നത് എന്നാണ് ഏകദേശ കണക്കെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സിനിമ അപ്‌ലോഡ് ചെയ്യുന്നവനും ഡൗൺലോഡ് ചെയ്ത് കാണുന്നവരും കേസിൽ പ്രതികളാകുമെന്ന് പോലീസ് അസന്നിഗ്ദ്ധമായി പറയുന്നു.ഇതിനും പുറമേ സൈബർ സെല്ലിന്റെ അന്വേഷണവും ഉണ്ടാവും. പുതിയ നിയമ ഭേദഗതിയും സൈബർ സെല്ലിന്റെ ഇടപെടലുകളും കൂടിച്ചേരുമ്പോൾ പ്രതികൾക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് പോലീസ് അറിയിക്കുന്നു.

സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം !