LogoLoginKerala

എൽഡിഎഫ് പ്രവേശനം; എതിർപ്പുമായി റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും

കോട്ടയം: യു ഡി എഫില് നിന്ന് പുറത്താക്കപ്പെട്ട കേരള കോണ്ഗ്രസ് ജോസ് കെ മാണി വിഭാഗത്തില് എൽഡിഎഫ് പ്രവേശനത്തെ ചൊല്ലി ഭിന്നത. എല് ഡി എഫിലേക്ക് പോകാന് ജോസ് കെ മാണി നീക്കം നടക്കുന്ന സാഹചര്യത്തില് രണ്ട് പ്രമുഖ നേതാക്കള് വിയോജിപ്പുമായി രംഗത്തെത്തി. ഇടതുമുന്നണിയിലേക്ക് പോകാന് പാര്ട്ടി തീരുമാനം എടുത്താല് കൂടെയുണ്ടാകില്ലെന്ന് തോമസ് ചാഴിക്കാടന് എം പിയും റോഷി അഗസ്റ്റിന് എം എല് എയും ജോസ് കെ മാണിയെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also read: നല്ല …
 

കോട്ടയം: യു ഡി എഫില്‍ നിന്ന് പുറത്താക്കപ്പെട്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തില്‍ എൽഡിഎഫ് പ്രവേശനത്തെ ചൊല്ലി ഭിന്നത. എല്‍ ഡി എഫിലേക്ക് പോകാന്‍ ജോസ് കെ മാണി നീക്കം നടക്കുന്ന സാഹചര്യത്തില്‍ രണ്ട് പ്രമുഖ നേതാക്കള്‍ വിയോജിപ്പുമായി രംഗത്തെത്തി. ഇടതുമുന്നണിയിലേക്ക് പോകാന്‍ പാര്‍ട്ടി തീരുമാനം എടുത്താല്‍ കൂടെയുണ്ടാകില്ലെന്ന് തോമസ് ചാഴിക്കാടന്‍ എം പിയും റോഷി അഗസ്റ്റിന്‍ എം എല്‍ എയും ജോസ് കെ മാണിയെ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also read: നല്ല കുട്ടിയായി തിരിച്ചു വന്നാൽ ജോസ് കെ മാണിയെ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കാം; പിജെ ജോസഫ്

ജോസ് കെ മാണി വിഭാഗം യു ഡി എഫില്‍ നിന്ന് പുറത്താക്കപ്പെട്ടത് മുതല്‍ തന്നെ യു ഡി എഫിനെതിരെ ജോസ് കെ മാണിയും അണികളും കടുത്ത വിമര്‍ശനം നടത്തിയിരുന്നു. എന്നാല്‍ ജോസിനൊപ്പം നിന്നെങ്കിലും യുഡിഎഫിനെതിരെ മൃദു സമീപനാണ് റോഷി അഗസ്റ്റിനും തോമസ് ചാഴിക്കാടനും നടത്തിയിരുന്നത്. കോണ്‍ഗ്രസിനോ, യു ഡി എഫ് മുന്നണിക്കോ എതിരെ കാര്യമായി ഒരു വിമര്‍ശനവും നടത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ നേതാക്കള്‍ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.

Also Read: കെ എം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തേക്ക് പോകാൻ ജോസ്.കെ.മാണിക്ക് കഴിയില്ല

എന്നാല്‍ പാര്‍ട്ടിയിലെ മറ്റൊരു എം എല്‍ എയായ എം ജയരാജ് ജോസ് കെ മാണിക്കൊപ്പം ഉറച്ച് നില്‍ക്കുന്നു എന്നാണ് റിപ്പോർട്ടുകൾ . എല്‍ ഡി എഫിനൊപ്പം പോകണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാല്‍ പാർട്ടിയിലെ മുതിര്‍ന്ന രണ്ട് നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ അടുത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഒരു മുന്നണിയിലും ചേരേണ്ടെന്ന നിലപാടായിരിക്കും പാര്‍ട്ടി കൈക്കൊള്ളുക.

Also Read: ജോസ് കെ മാണി വിഷയത്തിൽ മലക്കം മറിഞ്ഞ് യുഡിഫ് നേതൃത്വം