
സിനിമാ താരം ഷംന കാസിമിനെ ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടാന് ശ്രമിച്ച കേസില് മൂന്നുപേര്ക്ക് കോടതി സോപാധിക ജാമ്യം അനുവദിച്ചു. മൂന്നാം പ്രതി ശരത്ത്, അഞ്ചാം പ്രതി അബൂബക്കര്, ആറാം പ്രതി ഹാരിസ് എന്നിവര്ക്കാണ് ജാമ്യം ലഭിച്ചത്.
Also Read: ഷംനാ കാസിമിന്റെ വീട്ടിലെത്തിയ നിർമ്മാതാവ് വ്യാജൻ !
പ്രതികള് ഒരുലക്ഷം രൂപ കെട്ടിവെക്കണം, സംസ്ഥാനം വിട്ടുപോകരുത് എന്നീ നിബന്ധനകളോടെയാണ് ജാമ്യം. ഇവരുടെ പാസ്പോര്ട്ട് പിടിച്ചുവെക്കുകയും ചെയ്യും. ഇതുകൂടാതെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില് എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഹാജരാവുകയും വേണം.