LogoLoginKerala

ബ്ലാക്ക് മെയിൽ കേസ്: ഷംനയുടെ വീട്ടിലെത്തിയ നിർമ്മാതാവ് ആര്?

ബ്ലാക്ക് മെയില് ചെയ്ത് പണം തട്ടാന് ശ്രമിച്ച കേസില് നടി ഷംനയുടെ വീട്ടിലെത്തിയ സിനിമാ നിർമ്മാതാവിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര് വിജയ് സാക്കറെ. കേസില് ഇനി മൂന്ന് പേര്കൂടി പിടിയിലാകാനുണ്ടെന്നു പോലീസ് അറിയിച്ചു. Also Read: സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം ! ഷംനയുടെ വീട്ടില് വിവാഹ തട്ടിപ്പ് സംഘം വന്നതിന് …
 

ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നടി ഷംനയുടെ വീട്ടിലെത്തിയ സിനിമാ നിർമ്മാതാവിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെ. കേസില്‍ ഇനി മൂന്ന് പേര്‍കൂടി പിടിയിലാകാനുണ്ടെന്നു പോലീസ് അറിയിച്ചു.

Also Read: സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം !

ഷംനയുടെ വീട്ടില്‍ വിവാഹ തട്ടിപ്പ് സംഘം വന്നതിന് തൊട്ടുപിന്നാലെയാണ് നിർമ്മാതാവും എത്തിയത്. വിദേശത്തുനിന്ന് സന്ദേശം ലഭിച്ചത് കൊണ്ടാണ് നിര്‍മാതാവ് എത്തിയതെന്നാണ് വിവരം. എന്തായിരുന്ന സന്ദേശമെന്ന് അറിയുന്നതിനാണ് പോലീസ് ശ്രമം. അതിനിടെ കേസില്‍ ഷംന ഫോണില്‍ സംസാരിച്ച ടിക്ടോക് താരം യാസറിന്റെ മൊഴിയെടുക്കല്‍ ആരംഭിച്ചു. ഇയാളുടെ ചിത്രം ഉപയോഗിച്ചാണ് സംഘം തട്ടിപ്പിന് ശ്രമിച്ചത്.

Also Read: ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ബ്ലാക്ക് മെയില്‍ കേസില്‍ ചലച്ചിത്ര നിര്‍മാതാവിനെ ചോദ്യം ചെയ്യുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. വിവാഹതട്ടിപ്പിനായി പ്രതികള്‍ ഷംനയുടെ വീട്ടില്‍ പോയി വന്ന ശേഷം ഇയാള്‍ വീട്ടില്‍ വന്നെന്ന ഷംന പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ഷംന കാസിം പോലീസിന് നല്‍കിയ മൊഴിയിലാണ് നിര്‍മാതാവിന്റെ സന്ദര്‍ശനത്തെക്കുറിച്ച് പറയുന്നത്.