LogoLoginKerala

ഷംനാ കാസിമിന്റെ വീട്ടിലെത്തിയ നിർമ്മാതാവ് വ്യാജൻ !

ഷംനാ കാസിം ബ്ലാക്ക് മെയിൽ കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സിനിമാ നിർമ്മാതാവ് എന്ന പേരിൽ ഷംനാ കാസിമിന്റെ വീട്ടിലെത്തിയ ആളും വ്യാജനായിരുന്നു എന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോർട്ടുകൾ. നിർമ്മാതാവായി എത്തിയത് കോട്ടയം സ്വദേശി രാജുവാണ്. സൗണ്ട് ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ജോലിയാണത്രെ രാജുവിന്. സിനിമ നിർമ്മാണത്തിന്റെ ഏഴയലത്ത് കൂടി ഇയാൾ പോയിട്ടില്ല. Also Read: ബ്ലാക്ക് മെയിൽ കേസ്: ഷംനയുടെ വീട്ടിലെത്തിയ നിർമ്മാതാവ് ആര്? നിലവിൽ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷംനയുടെ …
 

ഷംനാ കാസിം ബ്ലാക്ക്‌ മെയിൽ കേസുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. സിനിമാ നിർമ്മാതാവ് എന്ന പേരിൽ ഷംനാ കാസിമിന്റെ വീട്ടിലെത്തിയ ആളും വ്യാജനായിരുന്നു എന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോർട്ടുകൾ. നിർമ്മാതാവായി എത്തിയത് കോട്ടയം സ്വദേശി രാജുവാണ്. സൗണ്ട് ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ജോലിയാണത്രെ രാജുവിന്. സിനിമ നിർമ്മാണത്തിന്റെ ഏഴയലത്ത് കൂടി ഇയാൾ പോയിട്ടില്ല.

Also Read: ബ്ലാക്ക് മെയിൽ കേസ്: ഷംനയുടെ വീട്ടിലെത്തിയ നിർമ്മാതാവ് ആര്?

നിലവിൽ ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷംനയുടെ വീട്ടിൽ രാജു എന്തിന് വന്നു എന്നതിൽ വ്യക്തത ഉണ്ടാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.  മലയാള സിനിമയിലെ ഒരു മുതിർന്ന നിർമ്മാതാവിന്റെ പേര് പറഞ്ഞാണ് ഇയാൾ ഷംനയുടെ വീട്ടിലെത്തിയത്.

Also Read: കാസ്റ്റിംഗ് ഏജൻസികൾ രജിസ്റ്റർ ചെയ്യണം; മാർഗനിർദ്ദേശങ്ങളുമായി ഫെഫ്ക

ജൂൺ 20നാണ് നിർമ്മാതാവ് എന്ന വ്യാജേന ഇയാൾ ഷംന കാസിമിന്റെ വീട്ടിൽ എത്തിയത്. വിവാഹത്തട്ടിപ്പ് സംഘം വീട്ടിൽ വന്നു പോയതിന് ശേഷമാണ് ഈ വ്യാജ നിർമ്മാതാവ് ഷംനയുടെ വീട്ടിൽ എത്തിയത്. ഷംന ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ ഇവിടെ എത്തിയതെന്നാണ് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ, ഷംന ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് നിർമ്മാതാവിന്റെ പങ്കിനെക്കുറിച്ച് ഷംനയ്ക്ക് സംശയം തോന്നിയത്.

Also Read: സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം !