LogoLoginKerala

കേരളത്തിൽ ഇന്ന് 211 പേർക്ക് കോവിഡ്; 201 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 211 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേളനത്തില് അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്ട്ട് ചെയ്തതിൽ ഏറ്റവും കൂടുതല് കേസുകളാണ് ഇന്നത്തേത്. Also Read: സമ്പർക്ക വ്യാപനം; തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും കർശന നിയന്ത്രണം ഇന്ന് രോഗം സ്ഥിരീകരിച്ചവരില് 138 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും എത്തിയവരാണ്. 27 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്ക്കും എയര് ക്രൂവില് നിന്നുള്ള …
 

സംസ്ഥാനത്ത് ഇന്ന് 211  പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 201 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതിൽ ഏറ്റവും കൂടുതല്‍ കേസുകളാണ് ഇന്നത്തേത്.

Also Read: സമ്പർക്ക വ്യാപനം; തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും കർശന നിയന്ത്രണം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 27 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ആറ് സിഐഎസ്എഫുകാര്‍ക്കും എയര്‍ ക്രൂവില്‍ നിന്നുള്ള ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Also Read: കൊച്ചിയിൽ കർശന നിയന്ത്രണം: ചെല്ലാനം ഹാർബർ അടച്ചു

മലപ്പുറം 35, കൊല്ലം 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍ഗോട് 7, പത്തനംതിട്ട 7, ഇടുക്കി 2, വയനാട് 1, എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ഇന്ന് ആകെ ഹോട്സ്പോട്ടുകൾ 130. രോഗവ്യാപനത്തിന്റെ തോത് വർധിക്കുകയാണ്. 14 ജില്ലകളിലും രോഗബാധിതരുടെ എണ്ണം കൂടി. തിരുവനന്തപുരം, എറണാകുളം നഗരങ്ങളിലും മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലും ഗുരുതരമായ സാഹചര്യമാണു നിലനിൽക്കുന്നത്. കോവിഡിനെതിരെയുള്ള ജാഗ്രത വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.