LogoLoginKerala

സമ്പർക്ക വ്യാപനം; തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും കർശന നിയന്ത്രണം

കോവിഡ് സമൂഹവ്യാപനത്തിന്റെ ആശങ്കയുണര്ത്തി ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും നിയന്ത്രണങ്ങള് കടുപ്പിച്ചു. Also Read: കൊച്ചിയിൽ കർശന നിയന്ത്രണം: ചെല്ലാനം ഹാർബർ അടച്ചു നെയ്യാറ്റിന്കര വഴുതൂര്, ബാലരാമപുരം തളയല്, പൂന്തുറ, വഞ്ചിയൂര് അത്താണി ലൈന്, പാളയം മാര്ക്കറ്റും പരിസരവും എന്നിവകൂടി കണ്ടയ്ൻമെന്റ് സോണാക്കി.പാളയം മാര്ക്കറ്റും സാഫല്യം സമുച്ചയവും ഒരാഴ്ച അടച്ചിടാനാണ് തീരുമാനം. Also Read: 6 മാസം പ്രായമായ പെൺകുഞ്ഞിന് ക്രൂരമർദ്ദനം ചെല്ലാനം വെട്ടയ്ക്കല് സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കോവിഡ് പോസിറ്റീവായതോടെ എറണാകുളം ചെല്ലാനം …
 

കോവിഡ് സമൂഹവ്യാപനത്തിന്റെ ആശങ്കയുണര്‍ത്തി ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വർധിച്ചതോടെ തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും നിയന്ത്രണങ്ങള്‍ കടുപ്പിച്ചു.

Also Read: കൊച്ചിയിൽ കർശന നിയന്ത്രണം: ചെല്ലാനം ഹാർബർ അടച്ചു

നെയ്യാറ്റിന്‍കര വഴുതൂര്‍, ബാലരാമപുരം തളയല്‍, പൂന്തുറ, വഞ്ചിയൂര്‍ അത്താണി ലൈന്‍, പാളയം മാര്‍ക്കറ്റും പരിസരവും എന്നിവകൂടി കണ്ടയ്ൻമെന്റ് സോണാക്കി.പാളയം മാര്‍ക്കറ്റും സാഫല്യം സമുച്ചയവും ഒരാഴ്ച അടച്ചിടാനാണ് തീരുമാനം.

Also Read: 6 മാസം പ്രായമായ പെൺകുഞ്ഞിന് ക്രൂരമർദ്ദനം

ചെല്ലാനം വെട്ടയ്ക്കല്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിയുടെ ഭാര്യ കോവിഡ് പോസിറ്റീവായതോടെ എറണാകുളം ചെല്ലാനം ഹാര്‍ബര്‍ അടച്ചു. മല്‍സ്യത്തൊഴിലാളിയുടെ ഭാര്യ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയാണ്. അതേസമയം കൊച്ചിയില്‍ ആറ് ദിവസത്തിനകം സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗികളായവരുടെ എണ്ണം ഇരുപതായി.

ഉറവിടം കണ്ടെത്താനാകാത്ത രണ്ടു രോഗികളിൽ നിന്ന് അഞ്ചുപേർക്കാണ് രോഗം പിടിപെട്ടതോടെ കായംകുളവും കടുത്ത ആശങ്കയിലാണ്. കായംകുളം നഗരസഭ പരിധിയിലും തെക്കേക്കര പഞ്ചായത്തിലും മുഴുവൻ വാർഡുകളും കണ്ടൈൻമെൻറ് സോണായി പ്രഖ്യാപിച്ചു.