
ഇന്ത്യൻ സൈനികരുടെ ധീരത സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി. ലഡാക്കിൽ ചൈനീസ് സേനയെ പ്രതിരോധിക്കുന്ന ഇന്ത്യൻ സൈനികരെ അദ്ദേഹം അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
Also Read: ഇന്ത്യക്ക് ജപ്പാന്റെ പിന്തുണ
ഈ ദുഷ്കരമായ സാഹചര്യങ്ങളിൽ നിങ്ങൾ ഇന്ത്യയുടെ കവചമാണ്, ഹിമാലയൻ മരുഭൂമിയിലേക്കുള്ള തന്റെ സന്ദർശനം ഇന്ത്യൻ സൈനികരുടെ ആത്മവിശ്വാസം പർവതങ്ങളെക്കാൾ ശക്തമാണെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത് ഇന്ത്യയിലെ ജനങ്ങൾക്കും ആത്മവിശ്വാസം നൽകുന്നതാണെന്നും മോദി പറഞ്ഞു.
“നിങ്ങളുടെ ധൈര്യം നിങ്ങൾ നിലയുറപ്പിച്ച ഈ സ്ഥലത്തിന്റെ ഉയരത്തേക്കാൾ ഉയരമുള്ളതാണ്, ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും ഇന്ത്യൻ സൈന്യത്തിന് രാജ്യത്തെ ശക്തമായും സുരക്ഷിതമായും നിലനിർത്താൻ കഴിയുമെന്ന വിശ്വാസമുണ്ട്. നമ്മളെ ആർക്കും തോൽപ്പിക്കാനാകില്ല” അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.
Also Read: പ്രധാനമന്ത്രി ലേയിലും ലഡാക്കിലും; അപ്രതീക്ഷിത സന്ദർശനം
“ഇന്ത്യൻ സായുധ സേന ലോകത്തിലെ മറ്റെല്ലാവരെക്കാളും ശക്തവും മികച്ചതുമാണെന്ന് നിങ്ങൾ പലതവണ തെളിയിച്ചിട്ടുണ്ട്. ലേ മുതൽ ലഡാക്ക് വരെ, കാർഗിൽ മുതൽ സിയാച്ചിൻ വരെ എല്ലാ പ്രദേശങ്ങളും നമ്മളുടെ സൈന്യത്തിന്റെ ധീരതയ്ക്ക് സാക്ഷ്യം വഹിച്ചു. നിങ്ങളുടെ ധൈര്യത്തിന്റെ കഥകൾ എല്ലാവിടെയും പ്രതിധ്വനിക്കുന്നു ” അദ്ദേഹം പറഞ്ഞു.