LogoLoginKerala

പ്രധാനമന്ത്രി ലേയിലും ലഡാക്കിലും; അപ്രതീക്ഷിത സന്ദർശനം

ന്യൂഡൽഹി: അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലർച്ചെ ലേയിലും പിന്നീട് ലഡാക്കിലുമെത്തി. ഓൾ ഇന്ത്യ റേഡിയോ ആണ് വിവരം പുറത്തുവിട്ടത്. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. ഇപ്പോൾ അദ്ദേഹം അതിർത്തിയോട് ചേർന്ന സ്ഥലത്ത് സന്ദർശനം നടത്തുകയാണ്. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തും. അതിർത്തിയിൽ ഇന്ത്യ ചൈന സൈനികർ മുഖാമുഖം നിൽക്കുന്ന സ്ഥലത്താണ് അദ്ദേഹമുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. അവിടുത്തെ ഫോർവേഡ് ബ്ലോക്കുകൾ സന്ദർശിച്ച് …
 

ന്യൂഡൽഹി: അതിർത്തിയിൽ നടക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലർച്ചെ ലേയിലും പിന്നീട് ലഡാക്കിലുമെത്തി. ഓൾ ഇന്ത്യ റേഡിയോ ആണ് വിവരം പുറത്തുവിട്ടത്. സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനൊപ്പമാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

ഇപ്പോൾ അദ്ദേഹം അതിർത്തിയോട് ചേർന്ന സ്ഥലത്ത് സന്ദർശനം നടത്തുകയാണ്. ഇവിടുത്തെ സേനാവിന്യാസം അദ്ദേഹം നേരിട്ട് വിലയിരുത്തും. അതിർത്തിയിൽ ഇന്ത്യ ചൈന സൈനികർ മുഖാമുഖം നിൽക്കുന്ന സ്ഥലത്താണ് അദ്ദേഹമുള്ളത്. സമുദ്രനിരപ്പിൽ നിന്ന് 110000 അടി ഉയരത്തിലുള്ള സ്ഥലമാണ് ഇത്. അവിടുത്തെ ഫോർവേഡ് ബ്ലോക്കുകൾ സന്ദർശിച്ച് അവിടെയുള്ള സൈനികരുമായി സംസാരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിൽ പരുക്കേറ്റ സൈനികരുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തി.

അപ്രതീക്ഷിതമായായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം. സേനാംഗങ്ങൾക്ക് ആത്മവിശ്വാസം പകരുക എന്നതാണ് ലക്‌ഷ്യം എന്ന് കരുതുന്നു. ഇന്നലെ വരെ പ്രതിരോധ മന്ത്രിയാവും സന്ദർശനത്തിന് എത്തുക എന്നതായിരുന്നു വിവരം. അതിനു വേണ്ട ഒരുക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. തുടർന്ന് പ്രതിരോധമന്ത്രിയുടെ സന്ദർശനം മാറ്റിവച്ചു എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്തുകൊണ്ടാണ് അദ്ദേഹം സന്ദർശനം മാറ്റിവച്ചത് എന്നതിനെപ്പറ്റി അഭ്യൂഹങ്ങളും പരന്നു. പ്രധാനമന്ത്രി അവിടേക്ക് പോകുന്നു എന്ന തരത്തിൽ യാതൊരു വാർത്തയും വന്നിരുന്നില്ല. പുലർച്ചെ അപ്രതീക്ഷിതമായി പ്രധാനമന്ത്രി സന്ദർശനം നടത്തുകയായിരുന്നു. സന്ദർശനം പൂർത്തിയാക്കി ഇന്ന് തന്നെ അദ്ദേഹം ഡൽഹിക്ക് മടങ്ങുമെന്നാണ് റിപ്പോർട്ടുകൾ.