LogoLoginKerala

ചൈനീസ് മൊബൈൽ ആപ്പ് നിരോധനം: ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ

59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. ആപ്പ് നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ആപ്പുകൾ നിരോധിച്ച ഇന്ത്യൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. Also Read: ഇന്ത്യയിൽ ലഭ്യമായ നോൺ ചൈനീസ് മൊബൈൽ ഫോണുകൾ “ചില മൊബൈല് ആപ്ലിക്കേഷനുകള് ഇന്ത്യ നിരോധിക്കുന്നത് ഞങ്ങള് സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും ഈ നടപടിയിലൂടെ വര്ധിക്കും” പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു. …
 

59 ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിയെ പിന്തുണച്ച് അമേരിക്ക. ആപ്പ് നിരോധനം ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ ശക്തിപ്പെടുത്തുമെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചു. ആപ്പുകൾ നിരോധിച്ച ഇന്ത്യൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ഇന്ത്യയിൽ ലഭ്യമായ നോൺ ചൈനീസ് മൊബൈൽ ഫോണുകൾ

“ചില മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഇന്ത്യ നിരോധിക്കുന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യയുടെ സമഗ്രതയും ദേശീയ സുരക്ഷയും ഈ നടപടിയിലൂടെ വര്‍ധിക്കും” പോംപിയോ മാധ്യമങ്ങളോട് പറഞ്ഞു.

ചൈനയുമായുള്ള അതിർത്തി തർക്കത്തിന് പിന്നാലെ 59 ചൈനീസ് മൊബൈൽ ആപ്പുകളാണ് കേന്ദ്ര സർക്കാർ നിരോധിച്ചത്. ടിക്ടോക്ക്, യുസി ബ്രൗസർ ഹലോ, എക്സെൻഡർ, യൂക്യാം ഉൾപ്പടെയുള്ള മൊബൈൽ ആപ്പുകൾ കേന്ദ്രം നിരോധിച്ചിട്ടുണ്ട്. ചൈനീസ് ഉത്പ്പന്നങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധംശക്തമാണ്.

Also Read: ടിക് ടോക് ഒരു തുടക്കം മാത്രം; 12 ഓളം ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കും നിയന്ത്രണം വരുന്നു !

ഐടി ആക്റ്റ് പ്രകാരമാണ് ആപ്ലിക്കേഷനുകൾ നിരോധിച്ചത്. ഇത്തരത്തിലുള്ള ആപ്പുകൾ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കേന്ദ്ര ഐടി വകുപ്പ് വ്യക്തമാക്കുന്നു. കേന്ദ്ര ഐടി മന്ത്രാലയത്തിന് ലഭിച്ച വിവിധ പരാതികളിൽ ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങളുണ്ടായിരുന്നുവെന്ന് ഉത്തരവിൽ പറയുന്നു.

Also Read: ചൈനീസ് ആപ്പുകൾക്ക് പണികിട്ടി തുടങ്ങി; ടിക് ടോക്ക് പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്തു