LogoLoginKerala

‘ഫെയർ ആൻഡ് ലവ്‌ലി’ പേര് മാറ്റുന്നു !

സൗന്ദര്യം വെളുത്തവർക്ക് മാത്രമാണ് എന്ന തത്വം പതുക്കെ മാറിവരികയാണ്. ഇന്ത്യൻ യുവത്വത്തിന് വെളുത്ത് സുന്ദരിയും സുന്ദരനുമാകാനുള്ള ചോദ്യത്തിനുള്ള മറുപടി ആയിരുന്നു ഫെയർ ആൻഡ് ലവ്ലി. ഫെയർ ആൻഡ് ലവ്ലി ക്രീം ഉപയോഗിച്ച് നിറം വെക്കുന്നതും ആത്മവിശ്വാസം വർദ്ധിക്കുന്നതും ഉന്നതവിജയം നേടുന്നതും വലിയ ജോലി സ്വന്തമാക്കുന്നതുമെല്ലാം പരസ്യങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. Also Read: ജയസൂര്യയുടെ ‘സൂഫിയും സുജാതയും’ ആമസോൺ പ്രൈമിൽ ഇന്ന് റിലീസ് ചെയ്യും എന്നാൽ, കഴിഞ്ഞ കുറച്ചു കാലമായി ‘ഫെയർ ആൻഡ് ലവ്ലി’ എന്ന പേര് വലിയ വിമർശനങ്ങൾക്ക് …
 

സൗന്ദര്യം വെളുത്തവർക്ക് മാത്രമാണ് എന്ന തത്വം പതുക്കെ മാറിവരികയാണ്. ഇന്ത്യൻ യുവത്വത്തിന് വെളുത്ത് സുന്ദരിയും സുന്ദരനുമാകാനുള്ള ചോദ്യത്തിനുള്ള മറുപടി ആയിരുന്നു ഫെയർ ആൻഡ് ലവ്‌ലി. ഫെയർ ആൻഡ് ലവ്‌ലി ക്രീം ഉപയോഗിച്ച് നിറം വെക്കുന്നതും ആത്മവിശ്വാസം വർദ്ധിക്കുന്നതും ഉന്നതവിജയം നേടുന്നതും വലിയ ജോലി സ്വന്തമാക്കുന്നതുമെല്ലാം പരസ്യങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

Also Read: ജയസൂര്യയുടെ ‘സൂഫിയും സുജാതയും’ ആമസോൺ പ്രൈമിൽ ഇന്ന് റിലീസ് ചെയ്യും

എന്നാൽ, കഴിഞ്ഞ കുറച്ചു കാലമായി ‘ഫെയർ ആൻഡ് ലവ്‌ലി’ എന്ന പേര് വലിയ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. കാരണം, വെളുത്ത തൊലിയാണ് സൗന്ദര്യമെന്ന ഫെയർ ആൻഡ് ലവ്‌ലിയുടെ പരസ്യ വാചകങ്ങൾ തന്നെ. വിമർശനങ്ങളുടെ തോത് കൂടിയപ്പോൾ ക്രീമിന്റെ പേര് മാറ്റാൻ ഫെയർ ആൻഡ് ലവ്‌ലി നിർബന്ധിതമായി എന്നതാണ് സത്യം. ‘ഗ്ലോ ആൻഡ് ലവ്‌ലി’ എന്നാണ് പുതിയ പേര്.

Also Read: ഇന്ത്യയിൽ ലഭ്യമായ നോൺ ചൈനീസ് മൊബൈൽ ഫോണുകൾ

ആൺകുട്ടികൾക്കുള്ള ക്രീമിനെ ‘ഗ്ലോ ആൻഡ് ഹാൻഡ്സം’ എന്നും പേരുമാറ്റിയതായി ഹിന്ദുസ്ഥാൻ യൂണിലിവർ അറിയിച്ചു. ഇരുണ്ട നിറമുള്ള ത്വക്കുമായി ബന്ധപ്പെട്ട് നെഗറ്റീവ് പരാമർശങ്ങൾ ഉണ്ടായതിന് പിന്നാലെയാണ് ക്രീമിന്റെ പേരുമാറ്റി ഹിന്ദുസ്ഥാൻ യൂണിലിവർ രംഗത്തെത്തിയത്.

കുറച്ചു കാലങ്ങൾക്ക് മുമ്പ് ഹിന്ദുസ്ഥാൻ യൂണീലിവർ അധികൃതർ ഒരു പ്രസ്താവന ഇറക്കിയിരുന്നു. “സൗന്ദര്യത്തിന്റെ നാനാത്വം ആഘോഷിക്കുന്നതിനും എല്ലാ നിറത്തിലുമുള്ള ത്വക്കുകൾക്ക് ശ്രദ്ധ നൽകുന്നതിനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അഴകുള്ളത്, വെളുത്തത്, പ്രകാശിക്കുന്നത് എന്ന ഒറ്റ രീതിയിലുള്ള സൗന്ദര്യ സങ്കൽപം ശരിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ല. ഈ വിഷയം പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ പേര് മാറ്റാനും ഞങ്ങൾ ആഗ്രഹിക്കുന്നു”

Also Read: ചൈനീസ് മൊബൈൽ ആപ്പ് നിരോധനം: ഇന്ത്യക്ക് അമേരിക്കയുടെ പിന്തുണ