LogoLoginKerala

എറണാകുളത്ത് വനിതാ ജയിൽ ചാട്ടം; പോലീസ് ഓടിച്ചിട്ട് പിടികൂടി

കാക്കനാട് ജയിലില് നിന്ന് വനിതാ തടവുകാര് രക്ഷപെടാന് ശ്രമിച്ചു. മൂന്ന് പേരാണ് ജയിൽ ചാടാൻ ശ്രമം നടത്തിയത്. മൂന്നുപേരെയും ജയില് വകുപ്പ് ഉദ്യോഗസ്ഥര് ഓടിച്ചിട്ട് പിടിച്ചു. കളവ് കേസിലെ പ്രതികളായ റഹീന, ഷീബ, ഇന്ദു എന്നിവരാണ് ജയില് ചാടാന് ശ്രമിച്ചത്. മാലിന്യം പുറത്തേക്ക് തള്ളാന് കൊണ്ടുവന്ന സമയത്ത് ഇവര് ജയില് ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടിപ്പോവുകയായായിരുന്നു. എന്നാല് ജയില് ജീവനക്കാര് ഇവരെ പിന്തുടര്ന്ന് പിടികൂടി. തുടർന്ന് ജയില് ചാടാന് ശ്രമിച്ചതിന് ഇവർക്കെതിരെ ഇന്ഫോപാര്ക്ക് സ്റ്റേഷനില് കേസെടുത്തു. ജയില് …
 

കാക്കനാട്‌ ജയിലില്‍ നിന്ന് വനിതാ തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചു. മൂന്ന് പേരാണ് ജയിൽ ചാടാൻ ശ്രമം നടത്തിയത്. മൂന്നുപേരെയും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു.

കളവ് കേസിലെ പ്രതികളായ റഹീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. മാലിന്യം പുറത്തേക്ക് തള്ളാന്‍ കൊണ്ടുവന്ന സമയത്ത് ഇവര്‍ ജയില്‍ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ഓടിപ്പോവുകയായായിരുന്നു. എന്നാല്‍ ജയില്‍ ജീവനക്കാര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടി. തുടർന്ന് ജയില്‍ ചാടാന്‍ ശ്രമിച്ചതിന്‌ ഇവർക്കെതിരെ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ കേസെടുത്തു. ജയില്‍ അധികൃതരുടെ പരാതിയെത്തുടര്‍ന്നാണ് പ്രതികള്‍ക്കെതിരേ കേസെടുത്തത്.