LogoLoginKerala

ജയസൂര്യയുടെ ‘സൂഫിയും സുജാതയും’ ആമസോൺ പ്രൈമിൽ ഇന്ന് റിലീസ് ചെയ്യും

മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായി ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ചിത്രം ‘സൂഫിയും സുജാതയും’ ഇന്ന് രാത്രി 12 മണിക്ക് ആമസോണ് പ്രൈമില് റിലീസ് ആകും. ജയസൂര്യയും അതിഥിറാവുവും പ്രധാന വേഷങ്ങളിലെത്തുന്ന സൂഫിയും സുജാതയും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്നു. കൊറോണ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഒട്ടേറെ വിവാദങ്ങള് പിന്നിട്ടാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്. മമ്മൂട്ടി നായകനായ പ്രജാപതിയാണ് അതിഥിയുടെ ആദ്യ മലയാള ചിത്രം. 13 വര്ഷത്തെ ഇടവേളയ്ക്ക് …
 

മലയാള സിനിമാ ചരിത്രത്തിൽ‍ ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്ന ചിത്രം ‘സൂഫിയും സുജാതയും’ ഇന്ന് രാത്രി 12 മണിക്ക് ആമസോണ്‍ പ്രൈമില്‍ റിലീസ് ആകും.

ജയസൂര്യയും അതിഥിറാവുവും പ്രധാന വേഷങ്ങളിലെത്തുന്ന സൂഫിയും സുജാതയും ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്യുന്നു. കൊറോണ ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഒട്ടേറെ വിവാദങ്ങള്‍ പിന്നിട്ടാണ് സിനിമ പ്രേക്ഷകരിലേക്കെത്തുന്നത്.

മമ്മൂട്ടി നായകനായ പ്രജാപതിയാണ് അതിഥിയുടെ ആദ്യ മലയാള ചിത്രം. 13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്നത്. നിരൂപക ശ്രദ്ധ നേടിയെടുത്ത ‘കരി’ എന്ന ചിത്രമൊരുക്കിയ ആളാണ് നരണിപ്പുഴ ഷാനവാസ്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. എം.ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ദീപു ജോസഫാണ് എഡിറ്റിങ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ പന്ത്രണ്ടാമത്തെ ചിത്രമാണ് സൂഫിയും സുജാതയും.

സൂഫിയും സുജാതയും ഓണ്‍ലൈൻ റിലീസിന് തീരുമാനിച്ചപ്പോള്‍ തിയേറ്റര്‍ ഉടമകള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനമാണെന്നായിരുന്നു കുറ്റപ്പെടുത്തല്‍. ലോക്ക്ഡൗണ്‍ മൂലം തിയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈൻ റിലീസ് അല്ലാതെ മറ്റ് വഴിയില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് നിര്‍മ്മാതാവ് വിജയ് ബാബു.