LogoLoginKerala

ഇസ്​ലാമിക തീവ്രവാദമെന്ന് മന്ത്രി; ഫേസ്ബുക്ക് പോസ്റ്റിൽ വിവാദം

അഭിമന്യൂവിനെ ഇല്ലാതാക്കിയത് ഇസ്ലാമിക തീവ്രവാദികളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അഭിമന്യു രക്തസാക്ഷി ദിനത്തിൽ മന്ത്രി പങ്കുവച്ച കുറിപ്പ് വായിക്കാം: ‘അഭിമന്യൂ.. ഇസ്ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയതാണ്.. നന്മ നിറഞ്ഞ ഈ ചിരി പക്ഷേ ഒരിക്കലും മായില്ല.. അഭിമന്യൂ കോറിയിട്ട മുദ്രാവാക്യവും.. ‘വർഗീയത തുലയട്ടെ’ എന്നാണ് അദ്ദേഹം അഭിമന്യുവിന്റെ ഓർമ്മദിനത്തിൽ പോസ്റ്റ് ഇട്ടത്. എന്നാൽ എസ്ഡിപിഐ എന്ന് പറയാതെ ഇസ്ലാമിക തീവ്രവാദം എന്ന പറഞ്ഞതിനെ വിമർശിച്ച് നിരവധി ആളുകളാണ് മന്ത്രിയുടെ പോസ്റ്റിൽ കമന്റുകളുമായി രംഗത്തെത്തിയത്. പോസ്റ്റിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് …
 

അഭിമന്യൂവിനെ ഇല്ലാതാക്കിയത് ഇസ്​ലാമിക തീവ്രവാദികളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അഭിമന്യു രക്തസാക്ഷി ദിനത്തിൽ മന്ത്രി പങ്കുവച്ച കുറിപ്പ് വായിക്കാം:

‘അഭിമന്യൂ.. ഇസ്​ലാമിക തീവ്രവാദികൾ ഇല്ലാതാക്കിയതാണ്.. നന്മ നിറഞ്ഞ ഈ ചിരി പക്ഷേ ഒരിക്കലും മായില്ല.. അഭിമന്യൂ കോറിയിട്ട മുദ്രാവാക്യവും.. ‘വർഗീയത തുലയട്ടെ’ എന്നാണ് അദ്ദേഹം അഭിമന്യുവിന്റെ ഓർമ്മദിനത്തിൽ പോസ്റ്റ് ഇട്ടത്. എന്നാൽ എസ്ഡിപിഐ എന്ന് പറയാതെ ഇസ്​ലാമിക തീവ്രവാദം എന്ന പറഞ്ഞതിനെ വിമർശിച്ച് നിരവധി ആളുകളാണ് മന്ത്രിയുടെ പോസ്റ്റിൽ കമന്റുകളുമായി രംഗത്തെത്തിയത്.

ഇസ്​ലാമിക തീവ്രവാദമെന്ന് മന്ത്രി; ഫേസ്ബുക്ക് പോസ്റ്റിൽ വിവാദം

പോസ്റ്റിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരവും രംഗത്തെത്തി. കടകംപള്ളി സുരേന്ദ്രന് അഭിമന്യുവിനെ കൊന്നത് ആരാണെന്നും അവരുടെ രാഷ്ട്രീയ മേൽവിലാസം എന്താണെന്നും കൃത്യമായി അറിയാം. അഭിമന്യു കൊല്ലപ്പെട്ട സമയത്ത് ഉത്തരേന്ത്യൻ ട്വിറ്റർ ഹാൻഡിലുകളിൽ ഇസ്‍ലാമിക തീവ്രവാദികൾ ഹിന്ദുവിനെ കൊന്നു എന്നൊരു കാമ്പയിൻ നടന്നിരുന്നു. കൊല്ലപ്പെട്ടത് സഖാവാണെന്നും കൊന്നത് SDPI യാണെന്നും കൃത്യമായി അറിയാമായിരുന്നിട്ടും അങ്ങനെയൊരു പ്രചാരണം അഴിച്ചുവിട്ടത് വർഗീയത കത്തിക്കാൻ വേണ്ടിയായിരുന്നു. രണ്ട് വർഷങ്ങൾക്കിപ്പുറം കടകംപള്ളി സുരേന്ദ്രൻ എന്ന മന്ത്രി പഴയ ട്വിറ്റർ പ്രചാരണത്തെ കൂട്ടുപിടിച്ചാണ് അഭിമന്യുവിനെ അനുസ്മരിക്കുന്നത്.

നജീബ് കാന്തപുരം എഴുതി.