LogoLoginKerala

‌കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് ദുർബലം; കോടിയേരി

കേരള കോണ്ഗ്രസ് ഇല്ലാതെ യുഡിഎഫ് ദുര്ബലമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസ്. കേരള കോണ്ഗ്രസിലെ തര്ക്കം പരിഹരിക്കുന്നതില് കോണ്ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. സംഘടനാപരമായും രാഷ്ട്രീയപരമായും യുഡിഎഫിന്റെ കെട്ടുറപ്പ് തകര്ന്നുവെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില് കോടിയേരി പറയുന്നു. Also Read: കെ എം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തേക്ക് പോകാൻ ജോസ്.കെ.മാണിക്ക് കഴിയില്ല പുന്നപ്ര – വയലാർ സമരനായകനായ പി കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് എഴുതിയ ലേഖനത്തിന് അവസാനമാണ് കേരള കോണ്ഗ്രസിനെ കുറിച്ചുള്ള …
 

കേരള കോണ്‍ഗ്രസ് ഇല്ലാതെ യുഡിഎഫ് ദുര്‍ബലമാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസ്‌. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വം പരാജയപ്പെട്ടു. സംഘടനാപരമായും രാഷ്ട്രീയപരമായും യുഡിഎഫിന്റെ കെട്ടുറപ്പ് തകര്‍ന്നുവെന്നും ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കോടിയേരി പറയുന്നു.

Also Read: കെ എം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തേക്ക് പോകാൻ ജോസ്.കെ.മാണിക്ക് കഴിയില്ല

പുന്നപ്ര – വയലാർ സമരനായകനായ പി കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് എഴുതിയ ലേഖനത്തിന് അവസാനമാണ് കേരള കോണ്‍ഗ്രസിനെ കുറിച്ചുള്ള പരാമര്‍ശം. പികെസിയുടെ സ്മരണ പുതുക്കുന്ന ഈ സന്ദർഭത്തിൽ കേരള രാഷ്ട്രീയത്തിൽ പലതരത്തിലുള്ള സംഭവ വികാസങ്ങളും ഉരുത്തിരിഞ്ഞുവരികയാണെന്ന് പറഞ്ഞുകൊണ്ടാണ് കേരള കോണ്‍ഗ്രസിനെ കുറിച്ചുള്ള പരാമര്‍ശം. ജോസ് കെ.മാണി വിഭാഗം ഇനി എങ്ങോട്ട് എന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമര്‍ശം എന്നത് ശ്രദ്ധേയമാണ്.

Also Read: ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല; രമേശ് ചെന്നിത്തല

കോടിയേരി ബാലകൃഷ്ണൻ എഴുതിയ ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ:

യുഡിഎഫിൽ ദീർഘകാലമായി ഘടക കക്ഷിയായി തുടരുന്ന മാണി കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയാണ്. കേരള കോൺഗ്രസിലെ ജോസ് കെ മാണി, പി ജെ ജോസഫ് തമ്മിലുള്ള തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ്‌ നേതൃത്വം പരാജയപ്പെട്ടുവെന്നതാണ് ഈ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകർന്നു എന്നതാണ്‌ ഇത് വ്യക്തമാക്കുന്നത്. കേന്ദ്രീകൃതമായ ഒരു നേതൃത്വം യുഡിഎഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് വേഗത കൂട്ടും. യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർട്ടികളിലൊന്നാണ് കേരള കോൺഗ്രസ്‌. കേരള കോൺഗ്രസ്‌ ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടായിരുന്ന എൽജെഡി യുഡിഎഫ് വിട്ട് ഇപ്പോൾ എൽഡിഎഫിലാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയരംഗത്തു വരുന്ന ഈ മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്ന് മനസ്സിലാക്കിക്കൊണ്ടാണ് ജമാ അത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവരുമായി കൂട്ടുകൂടാൻ കോൺഗ്രസ്‌ നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.

Also Read: രാഷ്ട്രീയ അഭയം തേടേണ്ട അവസ്ഥ വന്നിട്ടില്ല: പി. ജെ. ജോസഫ്

എൽഡിഎഫ് സർക്കാർ കൂടുതൽ ബഹുജനപിന്തുണ നേടി മുന്നോട്ടുപോകുകയാണ്. ആസന്നമായ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഈ മുന്നേറ്റം പ്രതിഫലിക്കുമെന്നും ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടുന്ന ഈ ഘട്ടത്തിൽ പികെസിയുടെ സ്മരണ നമുക്ക് ആവേശം പകരുന്നതാണ്.