LogoLoginKerala

ഇന്ത്യയിൽ ലഭ്യമായ നോൺ ചൈനീസ് മൊബൈൽ ഫോണുകൾ

ഇന്ത്യ ചൈന അതിർത്തി സംഘർത്തിന്റെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണുകൾ അടക്കം എല്ലാ ചൈനീസ് ഉത്പന്നങ്ങളും ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനം ഇന്ത്യയിൽ പടർന്നുപിടിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രത്യേകിച്ച് വടക്കൻ മേഖലകളിൽ അതിശകതമായ രീതിയിൽ ചൈനക്കെതിരെ പ്രതിഷേധപ്രകടനങ്ങളും മറ്റും ഇപ്പോഴും നടന്നു വരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. Also Read: ടിക് ടോക്കിന് വിട ! കഴിഞ്ഞ ദിവസം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് കൂടാതെ ചൈനയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾക്കും ലൈസന്സിങ് ഏര്പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്ക്കാര് നടത്തുന്നത്. എയർ കണ്ടീഷണർ, ടെലിവിഷൻ …
 

ഇന്ത്യ ചൈന അതിർത്തി സംഘർത്തിന്റെ പശ്ചാത്തലത്തിൽ മൊബൈൽ ഫോണുകൾ അടക്കം എല്ലാ ചൈനീസ് ഉത്‌പന്നങ്ങളും ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനം ഇന്ത്യയിൽ പടർന്നുപിടിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രത്യേകിച്ച് വടക്കൻ മേഖലകളിൽ അതിശകതമായ രീതിയിൽ ചൈനക്കെതിരെ പ്രതിഷേധപ്രകടനങ്ങളും മറ്റും ഇപ്പോഴും നടന്നു വരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Also Read: ടിക് ടോക്കിന് വിട !

കഴിഞ്ഞ ദിവസം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത് കൂടാതെ ചൈനയിൽ നിന്നുള്ള ഉത്പ്പന്നങ്ങൾക്കും ലൈസന്‍സിങ് ഏര്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. എയർ കണ്ടീഷണർ, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള പാർട്സുകളുടെ ഇറക്കുമതിക്കു നിയന്ത്രണം കൊണ്ടുവരാനാണ് സാധ്യത. നിലവാരം കുറഞ്ഞ ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി പൂർണമായും തടയും. നിലവാരം ഉണ്ടെങ്കിൽ മാത്രം ചൈനയടക്കമുള്ള രാജ്യങ്ങളുടെ ഉത്പന്നങ്ങൾ അനുവദിക്കും. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പാദരക്ഷകൾ ഇലക്ട്രിക് ഉപകരണങ്ങൾ, ഇലക്‌ട്രിക് വാഹനങ്ങൾ എന്നിവയുടെ തീരുവ കുത്തനെ ഉയർത്തുന്നത് നേരത്തെ തന്നെ കേന്ദ്രം പരിഗണിച്ചിരുന്നു. ചൈന വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു രാജ്യമല്ല എന്നൊരു ധാരണ ഇന്ത്യക്കാരിൽ പൊതുവെ ഉണ്ടായിരിക്കുന്നു.

Also Read: ടിക് ടോക് ഒരു തുടക്കം മാത്രം; 12 ഓളം ചൈനീസ് ഉത്പ്പന്നങ്ങളുടെ ഇറക്കുമതിക്കും നിയന്ത്രണം വരുന്നു !

ഇന്ത്യയിൽ ഏറ്റവും അധികമായി വിറ്റഴിക്കുന്ന ഉത്പ്പന്നമാണ് ചൈനീസ് മൊബൈൽ ഫോണുകൾ. അതിർത്തിയിലെ നുഴഞ്ഞുകയറ്റവും ആക്രമണവും നിമിത്തം ചൈനയുടെ തനിനിറം മനസ്സിലായ പല ഇന്ത്യക്കാരും ഇപ്പോൾ സ്വന്തം നിലയിൽ ചൈനീസ് ഉത്പ്പന്നങ്ങൾ ബഹിഷ്‌കരിച്ചു തുടങ്ങിയിട്ടുണ്ട്. ചൈന സ്മാർട്ട് ഫോണുകൾ ഉപേക്ഷിക്കണം എന്നുള്ളവർക്ക് ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകളുടെ വിവരങ്ങൾ നൽകുകയാണ് ചുവടെ.

ഐ ഫോൺ, സാംസങ്, നോക്കിയ സ്മാർട്ട് ഫോണുകൾ മുതൽ സോണി, എച്ടിസി വരെയുള്ള സ്മാർട്ട് ഫോണുകൾ വിപണിയിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾ അറിയാം:

ആപ്പിൾ ഐ ഫോൺ:

ലോകത്തിലെ ഏറ്റവും ശക്തമായ പേഴ്സണൽ ഡിവൈസ് എന്നാണ് ആപ്പിൾ ഐഫോണുകളെ വിശേഷിപ്പിക്കുന്നത്. നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ആപ്പിളിന്റെ സ്മാർട്ട് ഫോണുകൾ. ഐ ഫോൺ കമ്പനി ആസ്ഥാനം അമേരിക്കയിലെ കാലിഫോർണിയയിൽ ആണ്.

സാംസങ് സ്മാർട്ട് ഫോണുകൾ:

കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും, നിർമ്മാണ മേഖലയിലും, ഇൻഷുറൻസ് രംഗത്തും പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ മൾട്ടിനാഷണൽ കമ്പനിയാണ് സാംസങ്. ലോകത്ത് ഏറ്റവും കൂടുതൽ സ്മാർട്ഫോൺ വിൽക്കുന്നത് സാംസങ്ങാണ്. ഇന്ത്യയിലും ഏറ്റവും കൂടുതൽ വില്പനയുള്ള ഫോണുകളിൽ ഒന്നാണ് സാംസങിന്റേത്. നിലവിൽ നോൺ ചൈന കാറ്റഗറിയിൽ ഒരു ഫോൺ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണാണ് സാംസങ് കമ്പനിയുടേത്. രാജ്യത്ത് ഏറെ പ്രിയങ്കരമായ മൊബൈൽ ഫോൺ ബ്രാൻഡ് ആയ സാംസങ് ഇപ്പോൾ മേക്ക് ഇൻ ഇന്ത്യ ഉത്പ്പന്നമായി വിപണിയിൽ എത്തുന്നുണ്ട്.

ഗൂഗിൾ സ്മാർട്ട് ഫോണുകൾ:

നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് ഗൂഗിൾ സ്മാർട്ട് ഫോണുകൾ. US ആസ്ഥാനമായ ഒരു കമ്പനിയാണിത്. ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണുകളാണ് ഗൂഗിൾ കൂടുതലും വിപണിയിൽ ഇറക്കുന്നത്.

സോണി സ്മാർട്ട് ഫോണുകൾ:

ജപ്പാൻ ആസ്ഥാനമായി സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ് സോണി. നിലവിൽ നോൺ ചൈന കാറ്റഗറിയിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് സോണി .

HTC സ്മാർട്ട് ഫോണുകൾ:

തായ് വാൻ ആസ്ഥാനമായ കമ്പനിയാണിത്. 2008ലാണ് ആദ്യ ആൻട്രോയിഡ് സ്മാർട്ട് ഫോൺ പുറത്തിറക്കിയത്. ആൻഡ്രോയിഡ്, വിൻഡോസ് അധിഷ്ഠിത സ്മാർട്ട് ഫോണുകളാണ് HTC പുറത്തുറക്കുന്നത്.

നോക്കിയ സ്മാർട്ട് ഫോണുകൾ:

ഒരുകാലത്ത് ഇന്ത്യയടക്കം പല ലോകരാഷ്ട്രങ്ങളിലും ഏറ്റവുമധികം വിൽക്കപ്പെടുന്ന മൊബൈൽഫോൺ നോക്കിയയുടേതായിരുന്നു. ഫിൻലാൻഡ് ആസ്ഥാനമായ കമ്പനിയാണ് നോക്കിയ. ബഡ്ജറ്റ്, മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളാണ് നോക്കിയ പുറത്തിറക്കുന്നത്. ജി.എസ്.എം, സി.ഡി.എം.എ, ഡബ്ലിയു സി.ഡി.എം.എ. തുടങ്ങിയ പല സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകൾ നോക്കിയ പുറത്തിറക്കുന്നു.

ഇന്ത്യയിൽ ലഭ്യമായ നോൺ ചൈനീസ് മൊബൈൽ ഫോണുകൾ