LogoLoginKerala

കെ എം മാണിയെ വേട്ടയാടിയ ഇടതുപക്ഷത്തേക്ക് പോകാൻ ജോസ്.കെ.മാണിക്ക് കഴിയില്ല

കെ.എം മാണിയുടെ പാരമ്പര്യം അവകാശപ്പെടുന്ന ജോസ്.കെ.മാണിക്ക് ഒരിക്കലും എല്ഡിഎഫിലേക്ക് പോകാന് കഴിയില്ലെന്ന് യുഡിഎഫ് കണ്വീനര് ബെന്നി ബെഹനാന്. കെ.എം മാണിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് എല്ഡിഎഫ് ആണെന്നും ആ കാലഘട്ടത്തിലെല്ലാം മാണിയെ ഹൃദയം പകുത്ത് നല്കി സംരക്ഷിച്ചവരാണ് യുഡിഎഫും കോണ്ഗ്രസുമെന്നും ബെന്നി ബെഹനാന് വിശദീകരിച്ചു. Also Read: ജോസ് കെ മാണിയെ പുറത്താക്കിയിട്ടില്ല; മാറ്റിനിര്ത്തുകയാണ് ചെയ്തത്: കെ മുരളീധരന് ജോസ്.കെ.മാണിയെ യുഡിഎഫില് നിന്ന് പുറത്താക്കിയെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കണ്വീനര് ബെന്നി ബെഹനാന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിൽ ഉണ്ടാക്കിയ …
 

കെ.എം മാണിയുടെ പാരമ്പര്യം അവകാശപ്പെടുന്ന ജോസ്.കെ.മാണിക്ക് ഒരിക്കലും എല്‍ഡിഎഫിലേക്ക് പോകാന്‍ കഴിയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. കെ.എം മാണിയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് എല്‍ഡിഎഫ് ആണെന്നും ആ കാലഘട്ടത്തിലെല്ലാം മാണിയെ ഹൃദയം പകുത്ത് നല്‍കി സംരക്ഷിച്ചവരാണ് യുഡിഎഫും കോണ്‍ഗ്രസുമെന്നും ബെന്നി ബെഹനാന്‍ വിശദീകരിച്ചു.

Also Read: ജോസ് കെ മാണിയെ പുറത്താക്കിയിട്ടില്ല; മാറ്റിനിര്‍ത്തുകയാണ് ചെയ്തത്: കെ മുരളീധരന്‍

ജോസ്.കെ.മാണിയെ യുഡിഎഫില്‍ നിന്ന് പുറത്താക്കിയെന്ന് ആരും പറഞ്ഞിട്ടില്ലെന്നും കണ്‍വീനര്‍ ബെന്നി ബെഹനാന്‍ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിൽ ഉണ്ടാക്കിയ ധാരണ പാലിക്കാതെ യുഡിഎഫില്‍ തുടരാന്‍ അധികാരമില്ലെന്നാണ് പറഞ്ഞതെന്നും ബെന്നി ബെഹനാന്‍ വ്യക്തമാക്കി.

Also Read: ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കിയിട്ടില്ല; രമേശ് ചെന്നിത്തല

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ച യുഡിഎഫ് ധാരണ പാലിച്ചാല്‍ ജോസ്.കെ.മാണിക്ക് മുന്നണിയിലേക്ക് തിരികെ വരാമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്നും എല്ലാവരും തീരുമാനത്തെ ഉചിതമായാണ് കാണുന്നതെന്നും ബെന്നി ബെഹനാന്‍ വിശദീകരിച്ചു.

Also Read: രാഷ്ട്രീയ അഭയം തേടേണ്ട അവസ്ഥ വന്നിട്ടില്ല: പി. ജെ. ജോസഫ്