LogoLoginKerala

ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല: നടക്കുന്നത് വ്യാജ പ്രചാരണം; ടിനി ടോം

സിനിമാതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്ന ആരോപണവുമായി നടൻ ടിനി ടോം. ഷംനയോ അന്വേഷണ ഉദ്യോഗസ്ഥരോ പറയാത്ത കാര്യങ്ങൾ എന്തിനാണ് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചു. Also Read: ബ്ലാക്ക് മെയിൽ കേസ്; ഷംന കാസിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് തനിക്കെതിരായ സൈബർ ആക്രമണമെന്നും എന്നാൽ തനിക്ക് അവരുമായി ഒരു ബന്ധവുമില്ലെന്നും ടിനി ടോം പറഞ്ഞു. ‘ ഇതുമായി ബന്ധപ്പെട്ട് തന്നെ …
 

സിനിമാതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസിൽ തനിക്കെതിരേ സൈബർ ആക്രമണം നടക്കുന്നുവെന്ന ആരോപണവുമായി നടൻ ടിനി ടോം. ഷംനയോ അന്വേഷണ ഉദ്യോഗസ്ഥരോ പറയാത്ത കാര്യങ്ങൾ എന്തിനാണ് ഊഹിച്ചെടുത്ത് പറയുന്നതെന്നും ടിനി ടോം ഫേസ്ബുക്ക് ലൈവിലൂടെ ചോദിച്ചു.

Also Read: ബ്ലാക്ക് മെയിൽ കേസ്; ഷംന കാസിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് തനിക്കെതിരായ സൈബർ ആക്രമണമെന്നും എന്നാൽ തനിക്ക് അവരുമായി ഒരു ബന്ധവുമില്ലെന്നും ടിനി ടോം പറഞ്ഞു. ‘ ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല. ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങൾ സൃഷ്ടിക്കുന്നത് ‘ ടിനി ടോം ചോദിക്കുന്നു.

Also Read: ഷംന കാസിം ബ്ലാക്ക് മെയിൽ; നടൻ ധർമജനെ പോലീസ് വിളിപ്പിച്ചു

ഒരു സൂപ്പർ സ്റ്റാറിന്റെ മകനോ ബന്ധുവോ അല്ല ഞാനെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. തനിക്ക് സിനിമയിൽ ഗോഡ് ഫാദറില്ല. സ്വയം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷംനാ കാസിമിന്റെ പരാതിയുമായി ബന്ധപ്പെട്ട് ഉയർന്ന കേസുകളിൽ ടിനി ടോമിനെ ചോദ്യം ചെയ്തു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഉണ്ടായിരുന്നു. ഇതേ തുടർന്നായിരുന്നു ഫേസ്ബുക്ക് ലൈവിൽ പ്രതികരണവുമായി താരം എത്തിയത്.

Also Read: ഷംന കാസിം ബ്ലാക്ക് മയിൽ; ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് പിടിയിൽ

ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല: നടക്കുന്നത് വ്യാജ പ്രചാരണം; ടിനി ടോം