Movies

കല്യാണ ആലോചനയുമായി വന്ന ആൾ വിവാഹിതൻ, രണ്ട് കുട്ടികളുടെ പിതാവും; ഷംന

സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൊഴിയെടുപ്പ് പൂര്‍ത്തിയായിരിക്കുകയാണ്. പ്രതികള്‍ കല്ല്യാണം ആലോചിച്ചത് മറ്റൊരാളുടെ പേരും ഫോട്ടോയും ഉപയോഗിച്ചെന്ന് നടി ഷംന കാസിം. കല്ല്യാണം ആലോചിച്ച് അയച്ചുതന്ന ഫോട്ടോയിലുള്ള ആളുകളല്ല വീട്ടിലെത്തിയത്. ഫോണിലൂടെ പറഞ്ഞ പേരും മറ്റൊന്നായിരുന്നുവെന്ന് ഷംന മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Also Read: അനു സിത്താരയുടെ നമ്പറും അവര്‍ ചോദിച്ചിരുന്നു; പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കര

നിലവില്‍ പിടിയിലായവരുമായി യാതൊരു ബന്ധവുമില്ല. കല്ല്യാണം ആലോചിച്ച് അയച്ചുതന്ന ഫോട്ടോ മറ്റൊരാളുടെതായിരുന്നു. പേരുകളും വേറെയായിരുന്നു. ഇപ്പോള്‍ പിടിയിലായവരുടെ ഫോട്ടോയും പേരുകളും അല്ല ഞങ്ങളോട് പറഞ്ഞത്. പണത്തിന്റെ കാര്യം പറഞ്ഞപ്പോഴാണ് സംശയം തോന്നിയത്. വിവാഹാലോചന എന്ന രീതിയിലാണ് പ്രതികള്‍ സമീപിച്ചത്. തന്റെ ബന്ധുക്കളുമായി സംസാരിച്ചിരുന്നു. കുടുംബത്തെ വിശ്വസിപ്പിക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും ഷംന വ്യക്തമാക്കി.

Also Read: ഞങ്ങളെ ആരും വിളിച്ചിട്ടില്ല; മിയയുടെ മാതാവ്

പ്രതികള്‍ ഭീഷണി മുഴക്കിയതായും ഷംന പറഞ്ഞു. അമ്മയുടെയും സഹോദരന്റെയും ഫോണിലേക്ക് ഭീഷണി കോളുകള്‍ വന്നു. ഒരുലക്ഷം രൂപ അവര്‍ ആവശ്യപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി. അതിനാലാണ് പരാതി നല്‍കിയത്. സിനിമ മേഖലയിലെ മറ്റാര്‍ക്കെങ്കിലും ഇവരുമായി ബന്ധമുണ്ടോ എന്ന അറിയില്ല. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. കേസുമായി മുന്നോട്ടുപോകുമെന്നും ഷംന മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Also Read: ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാൻ ബ്ലാക്ക്മയിൽ സംഘം പദ്ധതിയിട്ടു

ഇവിടെ വന്ന അഞ്ച് പേര്‍ ആദ്യം തന്നെ അറസ്റ്റിലായിട്ടുണ്ട്. പിന്നെ ഈ പറയുന്ന ഷെരീഫ്, ആരിഫ് എന്നിവര്‍ ഇതിന്റെ പിന്നണിയില്‍ ഉള്ളവരാണ്. അതില്‍ ഇനിയും ആളുകള്‍ ഉണ്ടോ എന്ന് എനിക്കറിയില്ല. ആ സംഘത്തില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് തന്നെയാണ് തോന്നുന്നത്. കല്യാണമാലോചിച്ച് വന്ന് പയ്യന്റെ സഹോദരന്‍ എന്ന് പറയുന്ന ആളുടെ വോയ്‌സ് റെക്കോര്‍ഡ് കയ്യിലുണ്ട്. അതില്‍ അവരുടെ കുടുംബത്തിലെ സ്ത്രീകളുടെയും കുട്ടികളുടെയും ശബ്ദങ്ങളുണ്ട്. പയ്യനെന്ന് പറയുന്ന അൻവർ വിവാഹിതനാണ്. ആ പേരുകൾ‌ പോലും ഉച്ചരിക്കാൻ എനിക്കിഷ്ടമല്ല. രണ്ട് മക്കളുണ്ട് അയാള്‍ക്ക്. എങ്ങനെ തോന്നുന്നു ഇത് പോലെയൊക്കെ ചെയ്യാൻ. അവര്‍ക്കും നാളെ കല്യാണ പ്രായമാവുമല്ലോ.

Also Read: ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല: നടക്കുന്നത് വ്യാജ പ്രചാരണം; ടിനി ടോം

എല്ലാവരും പറയാറുണ്ട് പെണ്‍കുട്ടികളുടെ സുരക്ഷിതത്വം വിവാഹത്തോടെ ആണിന്റെ കൈകളിലാണെന്ന്. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോള്‍ എവിടെയാണ് ഞങ്ങള്‍ക്ക് സുരക്ഷിതത്വം. എനിക്കിപ്പോഴും അത് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഒരു കുടുംബത്തിനെ മുഴുവനാണ് അവര്‍ കബളിപ്പിച്ചത്. എങ്ങനെ സാധിച്ചുവെന്ന് മനസ്സിലാകുന്നില്ല. ഷംന പറയുന്നു.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum