LogoLoginKerala

ഞങ്ങളെ ആരും വിളിച്ചിട്ടില്ല; മിയയുടെ മാതാവ്

ഷംന കാസിം ബ്ലാക്ക്മെയില് കേസിലെ പ്രതികള് മിയ ജോര്ജിന്റെയും നമ്പര് ചോദിച്ചെന്ന നടന് ധര്മജന് ബോള്ഗാട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മിയയുടെ മാതാവ്. ഇത്തരത്തിലുള്ള ഒരു ഫോണ് കോളുകളും തങ്ങള്ക്ക് വന്നിട്ടില്ലെന്നും ആരും ഇത്തരത്തിലുള്ള കാര്യം പറഞ്ഞ് വിളിച്ചിട്ടില്ലെന്നും മിയയുടെ മാതാവ് മിനി ജോര്ജ് മാധ്യമങ്ങളോട് വ്യ്കതമാക്കി. Also Read: ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാൻ ബ്ലാക്ക്മയിൽ സംഘം പദ്ധതിയിട്ടു ”ഞങ്ങളെ ആരും വിളിച്ചിട്ടില്ല. ധര്മജനും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടില്ല. ആരോ ഒരാള് ധര്മജനോട് നമ്പര് ചോദിച്ചതിന് എന്ത് …
 

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസിലെ പ്രതികള്‍ മിയ ജോര്‍ജിന്റെയും നമ്പര്‍ ചോദിച്ചെന്ന നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി മിയയുടെ മാതാവ്. ഇത്തരത്തിലുള്ള ഒരു ഫോണ്‍ കോളുകളും തങ്ങള്‍ക്ക് വന്നിട്ടില്ലെന്നും ആരും ഇത്തരത്തിലുള്ള കാര്യം പറഞ്ഞ് വിളിച്ചിട്ടില്ലെന്നും മിയയുടെ മാതാവ് മിനി ജോര്‍ജ് മാധ്യമങ്ങളോട് വ്യ്കതമാക്കി.

Also Read: ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാൻ ബ്ലാക്ക്മയിൽ സംഘം പദ്ധതിയിട്ടു

”ഞങ്ങളെ ആരും വിളിച്ചിട്ടില്ല. ധര്‍മജനും ഇക്കാര്യം പറഞ്ഞ് വിളിച്ചിട്ടില്ല. ആരോ ഒരാള്‍ ധര്‍മജനോട് നമ്പര്‍ ചോദിച്ചതിന് എന്ത് പിഴച്ചു? പോലീസും വിളിച്ചിട്ടില്ല. ഇന്നലെ ടി.വിയില്‍ വാര്‍ത്ത കണ്ടപ്പോഴാണ് ഈ സംഭവമറിഞ്ഞത് ” മിയയുടെ മാതാവ് പറഞ്ഞു.

Also Read: ആരും എന്നെ ചോദ്യം ചെയ്തിട്ടില്ല: നടക്കുന്നത് വ്യാജ പ്രചാരണം; ടിനി ടോം

സിനിമാതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട കേസിലെ പ്രതികളില്‍നിന്ന് ധര്‍മജന്റെ നമ്പര്‍ കണ്ടെത്തിയതോടെയാണ് ധര്‍മജനില്‍നിന്ന് പോലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തത്. സ്വര്‍ണക്കടത്തിന്റെ ആള്‍ക്കാരാണെന്നും അഷ്‌കര്‍ അലി എന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചതെന്നും ധര്‍മജന്‍ പറഞ്ഞിരുന്നു. നടിമാരായ ഷംന കാസിമിന്റെയും മിയ ജോര്‍ജിന്റെയും നമ്പറുകള്‍ ഇവര്‍ ചോദിച്ചിരുന്നതായും അവരെ പരിചയപ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും ധര്‍മജന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് തട്ടിപ്പ് സംഘത്തിലെ ആരും വിളിച്ചിട്ടില്ലെന്ന നടി മിയയുടെ മാതാവ് വ്യക്തമാക്കിയത്.

Also Read: ഷംന കാസിം ബ്ലാക്ക് മെയിൽ കേസ്; പ്രതികൾ ധർമജനെ വിളിച്ചു

അതേസമയം സിനിമാ മേഖലയിലെ ആർക്കും തട്ടിപ്പുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു. എന്നാൽ പ്രതികൾ ഷംന കാസിമിന് പുറമേ പ്രമുഖ നടീനടൻമാരെയും സ്വർണ്ണക്കടത്തിന് സഹായിക്കാൻ ഫോണിൽ വിളിച്ചതായി പോലീസ് കണ്ടെത്തി. മറ്റു യുവതികളെ പറ്റിച്ച കേസിൽ അന്വേഷണം തുടരും. ഒൻപത് പവൻ സ്വർണ്ണം അഞ്ച് വാഹനങ്ങൾ എന്നിവ പ്രതികളിൽ നിന്ന് കണ്ടെത്തിയതായും പോലീസ് അറിയിച്ചു. വരും ദിവസങ്ങളിൽ തെളിവെടുപ്പും നടത്തും.