LogoLoginKerala

ഫോർട്ട്കൊച്ചി-മട്ടാഞ്ചേരി ഭാഗത്ത് കോവിഡ് പോസിറ്റിവായ ആളുടെ റൂട്ട് മാപ്പ്

ഫോർട്ട്കൊച്ചി മട്ടാഞ്ചേരി ഭാഗത്ത് കോവിഡ് പോസിറ്റിവായ ആളുടെ റൂട്ട് മാപ്പ് കൊച്ചി: ഇയാൾ ജൂൺ 22ന് നേത്രാവതി എക്സ്പ്രസ്സിൽ വന്നു. സ്നേഹിതന്റ ഓട്ടോയിൽ ഫോർട്ട്കൊച്ചി, കുന്നുംപുറം കാനറാബാങ്കിൽ വന്നു പണം എടുത്തു. അതിന് ശേഷം ടി.ഡി.സ്കൂളിന് സമീപമുള്ളതും, സംഗീത ക്ലിനിക്കിന് തൊട്ടുള്ള ബാർബർ ഷോപ്പിൽ വന്നതിനു ശേഷം മട്ടാഞ്ചേരി ആശുപത്രിയുടെ അടുത്തുള്ള പബ്ലിക് ടോയ്ലെറ്റിൽ പോയി കുളിച്ചു, വീണ്ടും അതേ ഓട്ടോറിക്ഷയിൽ തോപ്പുംപടിയിലുള്ള ബിവറേജിൽ പോയി മദ്യം വാങ്ങി ഓട്ടോയിലിരുന്ന് ഇരുവരും മദ്യപിച്ചു. ഫോർട്ട്കൊച്ചി ദ്രോണാചാര്യയുടെ ഗേറ്റിനു …
 

ഫോർട്ട്കൊച്ചി മട്ടാഞ്ചേരി ഭാഗത്ത് കോവിഡ് പോസിറ്റിവായ ആളുടെ റൂട്ട് മാപ്പ്

കൊച്ചി: ഇയാൾ ജൂൺ 22ന് നേത്രാവതി എക്സ്പ്രസ്സിൽ വന്നു. സ്നേഹിതന്റ ഓട്ടോയിൽ ഫോർട്ട്കൊച്ചി, കുന്നുംപുറം കാനറാബാങ്കിൽ വന്നു പണം എടുത്തു. അതിന് ശേഷം ടി.ഡി.സ്കൂളിന് സമീപമുള്ളതും, സംഗീത ക്ലിനിക്കിന് തൊട്ടുള്ള ബാർബർ ഷോപ്പിൽ വന്നതിനു ശേഷം മട്ടാഞ്ചേരി ആശുപത്രിയുടെ അടുത്തുള്ള പബ്ലിക് ടോയ്‌ലെറ്റിൽ പോയി കുളിച്ചു, വീണ്ടും അതേ ഓട്ടോറിക്ഷയിൽ തോപ്പുംപടിയിലുള്ള ബിവറേജിൽ പോയി മദ്യം വാങ്ങി ഓട്ടോയിലിരുന്ന് ഇരുവരും മദ്യപിച്ചു.

ഫോർട്ട്കൊച്ചി ദ്രോണാചാര്യയുടെ ഗേറ്റിനു മുമ്പിലുള്ള വഴിയിലെ ഗ്രീൻവുഡ് ബെത് ലഹേം എന്ന ഹോംസ്റ്റേയുടെ വഴിയിലാണ് ഇയാൾ വാടകയ്‌ക്ക് താമസിക്കുന്നത്. അന്യസംസ്ഥാനത്തു നിന്ന് വന്നത് കാരണം വീട്ടുടമസ്ഥൻ കയറ്റിയില്ല . ഇത് പറഞ്ഞു വഴക്കായപ്പോൾ പോലീസ് വന്ന് ബലംപ്രയോഗിച്ചു പിടിച്ചു ആൽഫാസെന്റർ ക്വാറന്റൈനിൽ കൊണ്ടാക്കി അതിന് ശേഷമാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്

ഇയാൾക്ക് അധികം പൊതുസമ്പർക്കം ഉണ്ടായിട്ടില്ല. അത്കൊണ്ട് ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു. എങ്കിലും ആരോഗ്യ മേഖലയിലുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് പരമാവധി അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം മേഖലയിലുള്ളവർ പുറത്തിറങ്ങിയാൽ മതിയെന്നാണ് അധികൃതർ വ്യക്തമാകുന്നത്.