LogoLoginKerala

രാഷ്ട്രീയ അഭയം തേടേണ്ട അവസ്ഥ വന്നിട്ടില്ല: പി. ജെ. ജോസഫ്

രാഷ്ട്രീയ അഭയം തേടേണ്ട അവസ്ഥ ഒരു ഘട്ടത്തിലും വന്നിട്ടില്ലെന്ന് പി.ജെ. ജോസഫ്. മന്ത്രി സ്ഥാനം രാജി വച്ചാണ് മാണി വിഭാഗത്തില് ലയിച്ചതെന്നും പാര്ട്ടിയെ ഹൈജാക്ക് ചെയ്യാന് ശ്രമിച്ചുവെന്ന ആരോപണം തെറ്റാണെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി. പ്രമുഖ നേതാക്കള് ജോസ് കെ മാണി പക്ഷം വിട്ട് ഉടന് ഒപ്പം ചേരുമെന്നും പി. ജെ. ജോസഫ് പറഞ്ഞു. Also Read: മാണിസാർ അഭയം നൽകിയ പി ജെ ജോസഫ് വീടും പാർട്ടിയും ഹൈജാക്ക് ചെയ്യാന് ശ്രമിച്ചു: ജോസ് കെ. മാണി പ്രതിസന്ധിഘട്ടങ്ങളില് …
 

രാഷ്ട്രീയ അഭയം തേടേണ്ട അവസ്ഥ ഒരു ഘട്ടത്തിലും വന്നിട്ടില്ലെന്ന് പി.ജെ. ജോസഫ്. മന്ത്രി സ്ഥാനം രാജി വച്ചാണ് മാണി വിഭാഗത്തില്‍ ലയിച്ചതെന്നും പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചുവെന്ന ആരോപണം തെറ്റാണെന്നും ജോസഫ് വിഭാഗം വ്യക്തമാക്കി. പ്രമുഖ നേതാക്കള്‍ ജോസ് കെ മാണി പക്ഷം വിട്ട് ഉടന്‍ ഒപ്പം ചേരുമെന്നും പി. ജെ. ജോസഫ് പറഞ്ഞു.

Also Read: മാണിസാർ അഭയം നൽകിയ പി ജെ ജോസഫ് വീടും പാർട്ടിയും ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചു: ജോസ് കെ. മാണി

പ്രതിസന്ധിഘട്ടങ്ങളില്‍ ജോസഫ് ഗ്രൂപ്പിന് കെ.എം. മാണി രാഷ്ട്രീയ അഭയം കൊടുത്തുവെന്നും, മാണിയുടെ മരണശേഷം ജോസഫ് പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നും ജോസ് കെ. മാണി ആരോപിച്ചിരുന്നു. ഇടതുമുന്നണി അധികാരത്തില്‍ ഇരുന്നപ്പോള്‍ മന്ത്രിസ്ഥാനം ഉള്‍പ്പെടെ ത്യജിച്ചാണ് പി.ജെ. ജോസഫ് കെഎം മാണിക്കൊപ്പം എത്തിയതെന്ന് തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.

Also Read: ജോസ് കെ മാണി വിഭാഗം ഇല്ലാതെ ആദ്യ യുഡിഎഫ് യോഗം ഇന്ന്

ജോസ് കെ. മാണിയുടെ തീരുമാനങ്ങളെ അംഗീകരിക്കാനാകാത്തവര്‍ ജോസഫ് പക്ഷത്തേക്ക് എത്തുമെന്നും നേതാക്കള്‍ പറഞ്ഞു. കടുത്ത ജോസ് വിഭാഗക്കാരനായിരുന്ന പ്രിന്‍സ് ലൂക്കോസ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഇന്നലെ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. ഈ പട്ടിക ഇനിയും നീളുമെന്ന് പി.ജെ. ജോസഫിന്റെ പ്രതികരണം. കൂടുതല്‍ പേരെ ഒപ്പം ചേര്‍ത്ത് ജോസ് കെ. മാണി വിഭാഗത്തെ ദുര്‍ബലപ്പെടുത്താനാണ് ജോസഫിന്റെ പദ്ധതി.

Also Read: യു.ഡി.എഫിൽ ഘടകകക്ഷികളെ തീരുമാനിക്കുന്നത് ലീഗ്: കെ.സുരേന്ദ്രൻ

യുഡിഎഫില്‍ നിന്നുണ്ടായ തിരിച്ചടിക്ക് പിന്നാലെ നേതാക്കള്‍ കൊഴിഞ്ഞു പോകുന്നതിന്റെ ആശങ്കയിലാണ് ജോസ് പക്ഷം. കടുത്ത ജോസ് വിഭാഗക്കാരനായിരുന്ന പ്രിന്‍സ് ലൂക്കോസ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ഇന്നലെ ജോസഫ് പക്ഷത്തേക്ക് മാറിയിരുന്നു. ഇന്ന് യുഡിഎഫ് യോഗം ചേരാനിരിക്കെ പുതിയ പ്രതികരണങ്ങള്‍ ഉണ്ടാകുമോ എന്നാണ് ജോസ് കെ. മാണി ഉറ്റുനോക്കുന്നത്.