LogoLoginKerala

ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

സിനിമാതാരം ഷംന കാസിമിനെ വിവാഹം ആലോചിച്ചു പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. തൃശൂർ വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്. പ്രതിയെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പു സംഘം പാലക്കാട്ട് എത്തിച്ച പെൺകുട്ടികളെ താമസിപ്പിക്കാൻ വീടെടുത്ത് നൽകിയത് റഹീമാണെന്ന് പോലീസ് വ്യക്തമാക്കി. വടക്കഞ്ചേരിയിൽ ഇതേ സംഘത്തിന് വീടെടുത്ത് നൽകിയതും ഇയാൾ തന്നെയാണ്. എന്നാൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പിൽ ഇയാളുടെ പങ്ക് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ. Also …
 

സിനിമാതാരം ഷംന കാസിമിനെ വിവാഹം ആലോചിച്ചു പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിലായി. തൃശൂർ വാടാനപ്പള്ളി സ്വദേശി റഹീമാണ് പിടിയിലായത്. പ്രതിയെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തട്ടിപ്പു സംഘം പാലക്കാട്ട് എത്തിച്ച പെൺകുട്ടികളെ താമസിപ്പിക്കാൻ വീടെടുത്ത് നൽകിയത് റഹീമാണെന്ന് പോലീസ് വ്യക്തമാക്കി. വടക്കഞ്ചേരിയിൽ ഇതേ സംഘത്തിന് വീടെടുത്ത് നൽകിയതും ഇയാൾ തന്നെയാണ്. എന്നാൽ ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മാത്രമേ തട്ടിപ്പിൽ ഇയാളുടെ പങ്ക് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ലഭിക്കുകയുള്ളൂ.

Also Read: കല്യാണ ആലോചനയുമായി വന്ന ആൾ വിവാഹിതൻ, രണ്ട് കുട്ടികളുടെ പിതാവും; ഷംന

സിനിമാ രംഗത്തും മോഡലിംഗ് രംഗത്തും അവസരങ്ങൾ വാഗ്ദാനം ചെയ്ത് പെൺകുട്ടികളെ തടങ്കലിൽ പാർപ്പിക്കുകയും തട്ടിപ്പിന് ഇരയാക്കുകയും ചെയ്ത കേസുമായി ഇതുവരെ ഒൻപത് പ്രതികളാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്.

പ്രതികളിൽ ഒരാൾക്ക് കൊവിഡ്:

നിലവിൽ ബ്ലാക്ക്മെയിൽ കേസിൽ പ്രതിയായ ഒരാളുടെ അറസ്റ്റ് കൂടി രേഖപ്പെടുത്താനുണ്ട്. വിദേശത്ത് നിന്നെത്തി ക്വാറന്റൈനിൽ കഴിയുന്നതിനിടെ കോവിഡ് സ്ഥിരീകരിച്ച ഒരാളുടെ അറസ്റ്റ് കൂടിയാണ് ഇനി രേഖപ്പെടുത്താനുള്ളത്. ഇയാൾ കൂടി അറസ്റ്റിലാവുന്നതോടെ കേസിൽ പത്ത് പ്രതികൾ ആവും. ഷംനാ കാസിം മൊഴി നൽകിയതോടെയാണ് പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. കസ്റ്റഡിയിലുള്ളവരെയും പോലീസ് പാലക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

Also Read: അനു സിത്താരയുടെ നമ്പറും അവര്‍ ചോദിച്ചിരുന്നു; പ്രൊഡക്ഷൻ കണ്‍ട്രോളർ ഷാജി പട്ടിക്കര

ശത്രുക്കളില്ലെന്ന് നടി:

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ തട്ടിപ്പ് സംഘത്തിന് ഷംനയുടെ നമ്പർ ലഭിച്ചത് സിനിമാ രംഗത്തുള്ളവരിൽ നിന്നാണെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാൽ സിനിമാ മേഖലയിൽ ആർക്കും തന്നോട് ശത്രുത ഉണ്ടാകേണ്ട കാര്യമില്ലെന്നാണ് നടി പ്രതികരിച്ചത്. വിവാഹാലോചനയുടെ പേരിൽ ഷംനയുടെ വീട്ടിലെത്തിയ അഞ്ച് പേർ ഇതിനകം പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. വരനെന്ന് പരിചയപ്പെടുത്തിയ അൻവറിന് പുറമേ പിതാവ്, മാതാവ്, സഹോദരൻ എന്ന പേരിൽ ഒരാൾ ചെറിയ കുട്ടി എന്നിവരെല്ലാം ഫോണിൽ ഷംനയോട് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Also Read: ഞങ്ങളെ ആരും വിളിച്ചിട്ടില്ല; മിയയുടെ മാതാവ്

ഷംന കാസിം ബ്ലാക്ക്മെയിൽ കേസ്; ഒരാൾ കൂടി അറസ്റ്റിൽ