LogoLoginKerala

കേരളത്തിൽ ബസ് ചാർജ് കൂടും; മിനിമം ചാർജിൽ മാറ്റമില്ല

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. അഞ്ചു കിലോമീറ്ററിന് 8 രൂപ എന്നത് രണ്ടര കിലോമീറ്ററിന് ആക്കി. ചാർജ് വർധനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. വർധന കോവിഡ് കാലത്തേക്കു മാത്രമാണ്. കിലോമീറ്റര് നിരക്ക് 70 പൈസയില്നിന്ന് 90 പൈസയായി വർധിച്ചേക്കും. മിനിമം ചാർജ് 8 രൂപയില്നിന്ന് 10 രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്ട്ടിലെ ശുപാർശ. അതേസമയം മിനിമം ചാർജ് 12 രൂപയെങ്കിലും ആക്കണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം. ഇതു രണ്ടും പരിശോധിച്ചശേഷം 25 …
 

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. അഞ്ചു കിലോമീറ്ററിന് 8 രൂപ എന്നത് രണ്ടര കിലോമീറ്ററിന് ആക്കി. ചാർജ് വർധനയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകി. വർധന കോവിഡ് കാലത്തേക്കു മാത്രമാണ്.

കിലോമീറ്റര്‍ നിരക്ക് 70 പൈസയില്‍നിന്ന് 90 പൈസയായി വർധിച്ചേക്കും. മിനിമം ചാർജ് 8 രൂപയില്‍നിന്ന് 10 രൂപയാക്കണമെന്നായിരുന്നു രാമചന്ദ്രൻ കമ്മിഷൻ റിപ്പോര്‍ട്ടിലെ ശുപാർശ. അതേസമയം മിനിമം ചാർജ് 12 രൂപയെങ്കിലും ആക്കണമെന്നായിരുന്നു കെഎസ്ആർടിസിയുടെ ആവശ്യം. ഇതു രണ്ടും പരിശോധിച്ചശേഷം 25 % വർധനയാണ് ഗതാഗതവകുപ്പ് ശുപാർശ ചെയ്തത്. ബസ് ചാർജിലെ മാറ്റങ്ങൾ ഗതാഗത മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.

ഡീസൽവില വർധനയും യാത്രക്കാരില്ലാതെ സർവീസ് നടത്തേണ്ടിവരുന്നതിന്റെ പ്രശ്നങ്ങളുമാണ് കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടിയത്. ഡീസൽവില വർധിക്കുകയാണ്. ബസില്‍ ഇരുന്നു യാത്ര ചെയ്യാൻ മാത്രമേ അനുവാദമുള്ളൂ. ഫലത്തിൽ 30 ശതമാനം യാത്രക്കാരുടെ നഷ്ടമാണ് ബസുടമകൾ ചൂണ്ടിക്കാട്ടുന്നത്. വിദ്യാർഥികളുടെ കൺസിഷനിൽ 50 ശതമാനം വർധനയാണ് കമ്മിഷൻ ശുപാർശ ചെയ്തിരിക്കുന്നത്.