LogoLoginKerala

കേരളത്തിൽ ഇന്ന് 151 പേർക്ക് കോവിഡ്; 131 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 151 പേർക്ക് കോവിഡ്, 131 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി. സംസ്ഥാനത്ത് തുടര്ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്. പോസിറ്റിവ് ആയവർ: മലപ്പുറം 34, കണ്ണൂര് 27, തൃശൂര് 18, പാലക്കാട് 17, എറണാകുളം 12, കാസര്ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കോട്ടയം 4, കൊല്ലം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ …
 

കേരളത്തിൽ ഇന്ന് 151 പേർക്ക് കോവിഡ്, 131 പേർ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് നൂറിലേറെപ്പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുന്നത്.

പോസിറ്റിവ് ആയവർ:

മലപ്പുറം 34, കണ്ണൂര്‍ 27, തൃശൂര്‍ 18, പാലക്കാട് 17, എറണാകുളം 12, കാസര്‍ഗോഡ് 10, ആലപ്പുഴ 8, പത്തനംതിട്ട 6, കോഴിക്കോട് 6, തിരുവനന്തപുരം 4, കോട്ടയം 4, കൊല്ലം 3, വയനാട് 3, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

രോഗമുക്തി നേടിയവർ:

തിരുവനന്തപുരം 3, കൊല്ലം 21, പത്തനംതിട്ട 5, ആലപ്പുഴ 9, കോട്ടയം 6, ഇടുക്കി 2, എറണാകുളം 1, തൃശൂര്‍ 16, പാലക്കാട് 11, മലപ്പുറം 12, കോഴിക്കോട് 15, വയനാട് 2, കണ്ണൂര്‍ 13, കാസര്‍കോട് 16, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

ലോകം ആദരിക്കുന്ന കേരളത്തിന്റെ കോവിഡ് പ്രതിരോധത്തിന്റെ കീര്‍ത്തിയുടെ വലിയൊരു പങ്കും ഡോക്ടര്‍മാര്‍ക്ക് അവകാശപ്പെട്ടതാണ്. ഈ ഡോക്ടേഴ്സ് ദിനത്തില്‍ കോവിഡിനെതിരെ പോരാടുന്ന ലോകമെങ്ങുമുള്ള ആരോഗ്യപ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ആളുകള്‍ തിരികെയെത്തി തുടങ്ങിയതോടെ രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. എങ്കിലും സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധന ഇല്ലെന്നും മരണ നിരക്ക് വലുതായി വര്‍ധിച്ചിട്ടില്ല എന്നതും നമുക്ക് ആശ്വാസം പകരുന്നു. മുഖ്യമന്ത്രി വ്യക്തമാക്കി