LogoLoginKerala

ചൈനീസ് ആപ്പുകൾക്ക് പണികിട്ടി തുടങ്ങി; ടിക് ടോക്ക് പ്ലേ സ്റ്റോറിൽ നിന്ന് നീക്കംചെയ്തു

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളെ തുടർന്ന് ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കി. ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നും ആപ്പ് നീക്കം ചെയ്തിട്ടുണ്ട്. Also Read: ടിക് ടോക്കിന് വിട ! യുസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്. ക്ലബ് ഫാക്ടറി ഉൾപ്പെടെയുള്ള …
 

ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി പ്രശ്നങ്ങളെ തുടർന്ന് ചൈനീസ് ആപ്പുകൾ നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിനു പിന്നാലെ ടിക് ടോക് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് നീക്കി. ആപ്പിൾ ആപ്പ് സ്റ്റോറിൽനിന്നും ആപ്പ് നീക്കം ചെയ്തിട്ടുണ്ട്.

Also Read: ടിക് ടോക്കിന് വിട !

യുസി ബ്രൗസർ, ക്യാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ നിരോധിച്ചത്. വരും ദിവസങ്ങളിൽ മറ്റ് ആപ്പുകളും പ്ലേ സ്റ്റോറിൽനിന്ന് നീക്കം ചെയ്യുമെന്നാണ് കരുതുന്നത്. ക്ലബ് ഫാക്ടറി ഉൾപ്പെടെയുള്ള ഇ-കൊമേഴ്സ് സംവിധാനങ്ങളും ഏതാനും ഗെയിമുകളും നിരോധിത പട്ടികയിൽ ഉൾപ്പെടുന്നു.

നിരോധിച്ചതിൽ യുസി ന്യൂസ് ഉൾപ്പെടെ ചിലത് ഇന്ത്യ – ചൈന ബന്ധം വഷളായ സാഹചര്യത്തിൽ ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു.