Covid-19GulfInternational

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: വൈകുന്നേരം നാലുമണിക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. കോവിഡ്‌ വ്യപനം തടയാനായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അണ്‍ലോക്ക്-1 അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ്‌ വൈറസ് വ്യാപനത്തെ തുടര്‍ന്നുള്ള സ്ഥിതിഗതികള്‍, ലോക്ഡൗണിന് ശേഷമുള്ള അണ്‍ലോക്ക്-2 മാര്‍ഗ നിര്‍ദേശങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുമെന്നാണ് സൂചന. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും നിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളും അദ്ദേഹം അറിയിച്ചേക്കാം.

അതേസമയം ചൈനയുമായുള്ള അതിർത്തി സംഘർഷം, കോവിഡ്‌ വ്യാപനം തുടങ്ങിയ പ്രധാന വിഷയങ്ങള്‍ സജീവമായി നിലനില്‍ക്കെ രാജ്യം ഏറെ ആകാംഷയോടെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധനയ്ക്കായി കാത്തിരിക്കുന്നത്.

Related Articles

Leave a Reply

Back to top button