LogoLoginKerala

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

തിരുവനന്തപുരം: എസ്എസ്എൽസിഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഓൺലൈനിൽ ഫലം അറിയാം.ഈ വർഷം കേരളത്തിൽ പത്താം ക്ലാസിൽ 4.20 ലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എസ്എസ്എൽസി (ശ്രവണ വൈകല്യമുള്ളവർ) / ടിഎച്ച്എസ്എൽസി (എച്ച്ഐ) / എഎച്ച്എസ്എൽസി ഫലങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. പത്താം ക്ലാസ് ഫലം എല്ലാ വിദ്യാർത്ഥികൾക്കും സമയം നഷ്ടപ്പെടാതെ ലഭ്യമാണെന്ന് ഉറപ്പാക്കാൻ അധികൃതർ ആറ് ഔദ്യോഗിക സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, നേടിയ ആകെ …
 

തിരുവനന്തപുരം: എസ്എസ്എൽസിഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് ഓൺലൈനിൽ ഫലം അറിയാം.ഈ വർഷം കേരളത്തിൽ പത്താം ക്ലാസിൽ 4.20 ലക്ഷത്തിലധികം കുട്ടികളാണ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത്. എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / എസ്എസ്എൽസി (ശ്രവണ വൈകല്യമുള്ളവർ) / ടിഎച്ച്എസ്എൽസി (എച്ച്ഐ) / എഎച്ച്എസ്എൽസി ഫലങ്ങളാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.

പത്താം ക്ലാസ് ഫലം എല്ലാ വിദ്യാർത്ഥികൾക്കും സമയം നഷ്ടപ്പെടാതെ ലഭ്യമാണെന്ന് ഉറപ്പാക്കാൻ അധികൃതർ ആറ് ഔദ്യോഗിക സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. വിദ്യാർഥിയുടെ പേര്, റോൾ നമ്പർ, നേടിയ ആകെ മാർക്ക്, അവന്റെ / അവളുടെ യോഗ്യതാ നില എന്നിവ അടങ്ങിയതായിരിക്കും പരീക്ഷാഫലം. അതേസമയം പരീക്ഷാ ഫലത്തിന്റെ മാർക്ക് ലിസ്റ്റ് വിദ്യാർത്ഥികൾ അതത് സ്കൂളുകളിൽ നിന്ന് ശേഖരിക്കേണ്ടതുണ്ട്.

എസ്എസ്എൽസി ഫലപ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്

‘സഫലം 2020’ അപ്പ് വഴിയും ഫലം അറിയാം:

വ്യക്തിഗത ഫലങ്ങൾക്ക് പുറമെ സ്‌കൂൾ-വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള റിസൾട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണമായ വിശകലനം മൊബൈൽ ആപ്പിലും ‘റിസൾട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ‘Saphalam 2020’ എന്നു നൽകി ആപ്പ് ഡൗൺലോഡ് ചെയ്യാം.

പ്രൈമറിതലം മുതലുളള 11769 സ്‌കൂളുകളിൽ ഹൈടെക് പദ്ധതികളുടെ ഭാഗമായി കൈറ്റ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡ് 19 പശ്ചാത്തലത്തിൽ കുട്ടികളെ എളുപ്പം ഫലം അറിയിക്കാനായി സ്‌കൂളുകളുടെ ‘സമ്പൂർണ’ ലോഗിനുകളിലും അതാത് സ്‌കൂളുകളുടെ ഫലമെത്തിക്കാൻ ഇത്തവണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കൈറ്റ് അധികൃതർ അറിയിച്ചു

ഈ വെബ്സൈറ്റുകൾ വഴിയും ഫലം അറിയാം:

http://keralapareekshabhavan.in
https://sslcexam.kerala.gov.in
http://www.results.kite.kerala.gov.in/
http://keralaresults.nic.in/
https://www.prd.kerala.gov.in/
http://www.sietkerala.gov.in/

SSLC (ശ്രവണവൈകല്യമുള്ളവർ) –
https://sslchiexam.kerala.gov.in/

THSLC – https://thsslcexam.kerala.gov.in/

AHSLC – https://ahslcexam.kerala.gov.in/