LogoLoginKerala

മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൈറ്റുകളില്‍ വില്‍പ്പനയ്ക്ക്

തിരുവനന്തപുരം: മലയാളി പെൺകുട്ടികളുടെ അശ്ളീല ദൃശ്യങ്ങൾ ഓൺലൈൻ സൈറ്റുകളിൽ വിൽപ്പനക്ക്. ഡാർക്ക് നെറ്റ് അടക്കമുള്ള സൈറ്റുകളിൽ പ്രചരിക്കുന്നത് കേരളത്തിലെ ആറിനും പതിനഞ്ചിനും ഇടയില് പ്രായമുള്ള പെണ്കുട്ടികളുടെ ദൃശ്യങ്ങള്. Also Read: കുട്ടികളുടെ അശ്ലീലവീഡിയോ: കുടുങ്ങിയവരിൽ സർക്കാർ ഡോക്ടറും പ്രായപൂര്ത്തിയാകാത്ത മലയാളി പെണ്കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പണം വാങ്ങി കൈമാറ്റം ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഇത്തരം സൈറ്റുകള്ക്ക് വേണ്ടി പണം വാങ്ങി കൈമാറ്റം ചെയ്തതാണെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഓപ്പറേഷന് പി ഹണ്ടിലൂടെ കണ്ടെത്തിയിരിക്കുന്നത്. …
 

തിരുവനന്തപുരം: മലയാളി പെൺകുട്ടികളുടെ അശ്‌ളീല ദൃശ്യങ്ങൾ ഓൺലൈൻ സൈറ്റുകളിൽ വിൽപ്പനക്ക്. ഡാർക്ക് നെറ്റ് അടക്കമുള്ള സൈറ്റുകളിൽ പ്രചരിക്കുന്നത് കേരളത്തിലെ ആറിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍.

Also Read: കുട്ടികളുടെ അശ്ലീലവീഡിയോ: കുടുങ്ങിയവരിൽ സർക്കാർ ഡോക്ടറും

പ്രായപൂര്‍ത്തിയാകാത്ത മലയാളി പെണ്‍കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും പണം വാങ്ങി കൈമാറ്റം ചെയ്തതാണെന്നാണ് പോലീസ് പറയുന്നത്. അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും ഇത്തരം സൈറ്റുകള്‍ക്ക് വേണ്ടി പണം വാങ്ങി കൈമാറ്റം ചെയ്തതാണെന്ന ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ഓപ്പറേഷന്‍ പി ഹണ്ടിലൂടെ കണ്ടെത്തിയിരിക്കുന്നത്.

Also Read: കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 150 പേരെ തിരിച്ചറിഞ്ഞു

പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അവരെ കണ്ടെത്താനുള്ള നടപടി തുടങ്ങി. ദൃശ്യങ്ങളുടെ വില്‍പന കണ്ടെത്താന്‍ ഇന്റര്‍പോള്‍ ഉള്‍പ്പെടെയുള്ള രാജ്യാന്തര ഏജന്‍സികളുടെ സഹായം ലഭിക്കുമെന്ന് എഡിജി പി.മനോജ് എബ്രഹാം മാധ്യമങ്ങളോട് പറഞ്ഞു. ചിത്രങ്ങള്‍ എടുത്തവരെയും അത് ഓണ്‍ലൈനിലൂടെ കൈമാറിയവരെയും കണ്ടെത്താന്‍ ഇന്റര്‍പോള്‍ അടക്കമുള്ള ഏജന്‍സികളുടെ സഹായവും ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണവും നിരീക്ഷണവും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വൃത്തങ്ങൾ സൂചന നൽകി.

മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൈറ്റുകളില്‍ വില്‍പ്പനയ്ക്ക്