LogoLoginKerala

വാഹനങ്ങളുടെ നമ്പര്‍ അടിമുടി മാറും; നമ്പര്‍ പ്ലേറ്റില്‍ ഇനി ആര്‍ടിഒ കോഡിന് പകരം വര്‍ഷം

കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ KL-86 എന്ന ആർടിഒ കോഡിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. 1989 മുതൽ 2002 വരെ KL-1 മുതൽ KL-15 വരെയായിരുന്നു കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ആരംഭിച്ചിരുന്നത്. വാഹനം ഏത് ജില്ലയിലാണ് രജിസ്റ്റർ ചെയ്തതെന്ന് എളുപ്പത്തിൽ മനസിലാക്കാൻ ഏർപ്പെടുത്തിയ സംവിധാനമാണ് ഇത്. എന്നാൽ പിന്നീട് ഇത് KL-86 വരെയെത്തി. ഇതോടെ ഏത് ജില്ലയിലെ വാഹനമാണെന്ന് തിരിച്ചറിയാൻ മോട്ടോർ വാഹന വകുപ്പിന് പോലും കഴിയാത്ത അവസ്ഥയായി.എന്നാൽ, ഈ സംവിധാനത്തിന് കാതലായ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേരളത്തിലെ …
 

കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ KL-86 എന്ന ആർടിഒ കോഡിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. 1989 മുതൽ 2002 വരെ KL-1 മുതൽ KL-15 വരെയായിരുന്നു കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ആരംഭിച്ചിരുന്നത്. വാഹനം ഏത് ജില്ലയിലാണ് രജിസ്റ്റർ ചെയ്തതെന്ന് എളുപ്പത്തിൽ മനസിലാക്കാൻ ഏർപ്പെടുത്തിയ സംവിധാനമാണ് ഇത്. എന്നാൽ പിന്നീട് ഇത് KL-86 വരെയെത്തി. ഇതോടെ ഏത് ജില്ലയിലെ വാഹനമാണെന്ന് തിരിച്ചറിയാൻ മോട്ടോർ വാഹന വകുപ്പിന് പോലും കഴിയാത്ത അവസ്ഥയായി.എന്നാൽ, ഈ സംവിധാനത്തിന് കാതലായ മാറ്റങ്ങൾ വരുത്താനൊരുങ്ങി കേരളത്തിലെ മോട്ടോർ വാഹനവകുപ്പ്.

ഇനി മുതൽ ഏത് വർഷം വാഹനം രജിസ്റ്റർ ചെയ്യുന്നുവോ ആ വർഷം അടിസ്ഥാനമാക്കിയായിരിക്കും  വാഹനങ്ങൾക്ക് നമ്പർ നൽകുക. ഇതോടെ ആർടി ഓഫീസുകളെ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രതീക്ഷ. ഇത് സംബന്ധിച്ച് നിർദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്. ഈ സംവിധാനം നടപ്പായാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ വർഷം ഉൾപ്പെടെയുള്ള വിവരങ്ങൾ അനായാസം തിരിച്ചറിയാൻ സാധിക്കുമെന്ന് കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റഅധികൃതർ അറിയിച്ചു.

പുതുതായി വരുന്ന നമ്പർ ക്രമം വാഹനം രജിസ്റ്റർ ചെയ്യുന്ന വർഷത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതൽ നമ്പർ അനുവദിക്കുക. ഉദാഹരണത്തിന് 2020-ൽ കേരളത്തിൽ എവിടെ രജിസ്റ്റർ ചെയ്യുന്ന വാഹനത്തിനും KL-20 എന്നായിരിക്കും നമ്പർ ആരംഭിക്കുക. അടുത്ത വർഷം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് KL-21-ൽ ആയിരിക്കും നമ്പർ ആരംഭിക്കുക.

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഈ വർഷം തന്നെ ഈ സംവിധാനം ഒരുങ്ങിയേക്കും. അങ്ങനെ വന്നാൽ, KL-20-AA-1 നമ്പറിലായിരിക്കും ആരംഭിക്കുക. ഇതുപോലെ 9999 കഴിഞ്ഞാൽ KL-20-AB സീരീസിലേക്ക് മാറും. നിലവിലെ രജിസ്ട്രേഷൻ കണക്കനുസരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ സീരീസ് മാറുമെന്ന് ട്രാൻസ്പോർട്ട് അധികൃതർ വ്യക്തമാക്കി.

ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. നിലവിൽ ആഴ്ചയിൽ ഒരു ദിവസമാണ് ഫാൻസി നമ്പറുകൾക്കുള്ള ലേലം നടക്കുന്നത്. പുതിയ സമ്പ്രദായം വരുന്നതോടെ എന്നും വൈകുന്നേരം അഞ്ചുമണി മുതൽ രാവിലെ വരെ ഇഷ്ടനമ്പറുകൾ ഓൺലൈനായി തിരഞ്ഞെടുക്കാം.