LogoLoginKerala

കൊച്ചിയിലെ ക്വാര്‍ട്ടേഴ്‍സ് ഒഴിഞ്ഞുപോകാൻ രഹ്‍ന ഫാത്തിമയോട് ബിഎസ്എന്‍എല്‍

കൊച്ചി: വിവാദ ആക്റ്റിവിസ്റ്റ് രഹ്ന ഫാത്തിമയോട് കൊച്ചിയിലെ ക്വാര്ട്ടേഴ്സ് ഒഴിയാന് ബിഎസ്എന്എല് നിര്ദേശം നല്കി. 30 ദിവസത്തിനകം ക്വാര്ട്ടേഴ്സില് നിന്ന് ഒഴിയണമെന്നാണ് നിര്ദേശം. കുട്ടികള്ക്ക് മുന്നില് നഗ്നത പ്രദര്ശിപ്പിച്ചതിന്റെ പേരിൽ പോക്സോ കേസ് രജിസ്റ്റര് ചെയ്ത സാഹചര്യത്തിലാണ് ബിഎസ്എന്എല്ലി അധികൃതരുടെ നടപടി. നിര്ബന്ധിത വിരമിക്കലിന് നേരത്തെ രഹ്നയ്ക്ക് നോട്ടീസ് നല്കിയിരുന്നു. ഈ നോട്ടീസില് അപ്പീല് നല്കിയിരിക്കെയാണ് ക്വാര്ട്ടേഴ്സ് ഒഴിയണമെന്ന് നിര്ദേശിച്ചിരിക്കുന്നത്. Also Read: രഹ്ന ഫാത്തിമയുടെ മുന്കൂർ ജാമ്യാപേക്ഷ; ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി നഗ്നശരീരത്തിൽ മകനെ കൊണ്ട് …
 

കൊച്ചി: വിവാദ ആക്റ്റിവിസ്റ്റ് രഹ്‍ന ഫാത്തിമയോട് കൊച്ചിയിലെ ക്വാര്‍ട്ടേഴ്സ് ഒഴിയാന്‍ ബിഎസ്എന്‍എല്‍ നിര്‍ദേശം നല്കി. 30 ദിവസത്തിനകം ക്വാര്‍ട്ടേഴ്‍സില്‍ നിന്ന് ഒഴിയണമെന്നാണ് നിര്‍ദേശം. കുട്ടികള്‍ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിന്റെ പേരിൽ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് ബിഎസ്എന്‍എല്ലി അധികൃതരുടെ നടപടി. നിര്‍ബന്ധിത വിരമിക്കലിന് നേരത്തെ രഹ്‍നയ്ക്ക് നോട്ടീസ് നല്കിയിരുന്നു. ഈ നോട്ടീസില്‍ അപ്പീല്‍ നല്‍കിയിരിക്കെയാണ് ക്വാര്‍ട്ടേഴ്‍സ് ഒഴിയണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത്.

Also Read: രഹ്‌ന ഫാത്തിമയുടെ മുന്‍കൂർ ജാമ്യാപേക്ഷ; ഹൈക്കോടതി പൊലീസിന്റെ വിശദീകരണം തേടി

നഗ്നശരീരത്തിൽ മകനെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ രഹ്‍ന ഫാത്തിമ ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. കോടതി ഇതില്‍ പോലിസിന്റെ നിലപാടും തേടിയിട്ടുണ്ട്.

സാമൂഹിക മാധ്യമത്തിലൂടെ ദൃശ്യം കണ്ട ബി.ജെ.പി നേതാവ് നൽകിയ പരാതിയിൽ തിരുവല്ല പൊലീസ് കേസെടുത്തതായി മാധ്യമങ്ങളിലൂടെ അറിഞ്ഞെന്നും എഫ്.ഐ.ആർ പകർപ്പ് കിട്ടിയിട്ടില്ലെങ്കിലും അറസ്റ്റിന് സാധ്യതയുണ്ടെന്നും തടയണമെന്നും ആവശ്യപ്പെട്ടാണ് രഹ്‍ന ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.

Also Read: രഹ്ന ഫാത്തിമയ്ക്കെതിരെ ജാമ്യമില്ലാ കേസ്

ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് ഐ.ടി. ആക്ടിലെ 67 വകുപ്പ് പ്രകാരവും കുട്ടിയെ ദുരുപയോഗം ചെയ്തതിന് ബാലനീതി നിയമത്തിലെ 75 വകുപ്പു പ്രകാരവുമാണ് കേസെടുത്തിരിക്കുന്നതെന്ന് ഹർജിയിൽ പറയുന്നുണ്ട്. ജാമ്യം ലഭിക്കാവുന്ന കേസാണെങ്കിലും പൊതുജന പ്രതിഷേധത്തിന്റെ പേരിൽ ജാമ്യമില്ലാ വകുപ്പാണ് ചേർത്തിരിക്കുന്നത്. തന്റെ മതപരവും രാഷ്ട്രീയപരവുമായ നിലപാടുകളോട് എതിർപ്പുള്ളവർ വൈരാഗ്യം മൂലമാണ് തനിക്കെതിരെ പരാതി നൽകിയിട്ടുള്ളതെന്നാണ് രഹ്‍നയുടെ വാദം.

കൊച്ചിയിലെ ക്വാര്‍ട്ടേഴ്‍സ് ഒഴിഞ്ഞുപോകാൻ രഹ്‍ന ഫാത്തിമയോട് ബിഎസ്എന്‍എല്‍