LogoLoginKerala

കോവിഡ്-19 വാക്സിൻ വികസിപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി: ലോകമാകെ വ്യാപിച്ച നോവൽ കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധിക്കാനായി വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഇവരൊക്കെ വാക്സിന്റെ ആദ്യരൂപം വികസിപ്പിക്കുകയും മനുഷ്യരിൽ പരീക്ഷണം തുടങ്ങുകയും ചെയ്തു. ഇപ്പോഴിതാ, ഇന്ത്യയിലും കോവിഡ് 19 വാക്സിൻ വികസിപ്പിച്ചിരിക്കുന്നു. ഭാരത് ബയോടെക്കാണ് ‘കോവാക്സിൻ ടിഎം’ (COVAXIN™️) എന്ന പേരിൽ ഇന്ത്യയിലെ ആദ്യ കൊറോണ വാക്സിൻ വികസിപ്പിച്ചെടുത്തത്. വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ജൂലൈ മുതൽ തന്നെ …
 

ന്യൂഡൽഹി: ലോകമാകെ വ്യാപിച്ച നോവൽ കൊറോണ വൈറസ് കോവിഡ് 19 പ്രതിരോധിക്കാനായി വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങൾ. ഇവരൊക്കെ വാക്സിന്റെ ആദ്യരൂപം വികസിപ്പിക്കുകയും മനുഷ്യരിൽ പരീക്ഷണം തുടങ്ങുകയും ചെയ്തു.

ഇപ്പോഴിതാ, ഇന്ത്യയിലും കോവിഡ് 19 വാക്സിൻ വികസിപ്പിച്ചിരിക്കുന്നു. ഭാരത് ബയോടെക്കാണ് ‘കോവാക്സിൻ ടിഎം’ (COVAXIN™) എന്ന പേരിൽ ഇന്ത്യയിലെ ആദ്യ കൊറോണ വാക്സിൻ വികസിപ്പിച്ചെടുത്തത്.

വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നതിനുള്ള അനുമതി ഡിസിജിഐ നൽകിയിട്ടുണ്ട്. ഒന്നും രണ്ടും ഘട്ടങ്ങളിലായാണ് ഈ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുക. ജൂലൈ മുതൽ തന്നെ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ കൌൺസിൽ ഫോർ മെഡിക്കൽ റിസർച്ച്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്സിൻ വികസിപ്പിച്ചെടുത്തത്.

ഇന്ത്യയിൽ മരുന്ന് കമ്പനികൾ ഉൾപ്പടെ നിരവധി സ്ഥാപനങ്ങൾ വാക്സിൻ വികസിപ്പിക്കാൻ രംഗത്തുണ്ടെങ്കിലും ഈ രംഗത്ത് ആദ്യ ചുവടുവെയ്പ്പ് നടത്താൻ ഭാരത് ബയോടെക്കിന് കഴിഞ്ഞു. മനുഷ്യരിലെ പരീക്ഷണമാണ് നിർണായക കടമ്പ. ഇത് വിജയകരായി പൂർത്തിയാക്കിയാൽ ഈ വർഷം തന്നെ വാക്സിൻ വിപണിയിലെത്തിച്ച് ചരിത്രം കുറിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷ.