LogoLoginKerala

ഷംന കാസിം ബ്ലാക്ക് മയിൽ; ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് പിടിയിൽ

ഷംന കാസിമിനെ ബ്ലാക്മെയില് ചെയ്ത കേസില് മുഖ്യപ്രതിയും ഹെയര്സ്റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായി. ഇനി മൂന്ന് പേര് കൂടി പിടിയിലാകാനുണ്ട്. ഷംന കാസിമിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. Also Read: ഷംന കാസിം ബ്ലാക്ക് മെയിലിംഗ്; അന്വേഷണം മോളിവുഡിലേക്ക് സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക് മെയില് ചെയ്ത തട്ടിപ്പ് സംഘം 18 യുവതികളെയും തട്ടിപ്പിനിരയാക്കി. പ്രതികള്ക്ക് സിനിമാമേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പിടിയിലായ പ്രതികളുടെ ഫോണ് രേഖകള് പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്ന് 9 യുവതികളുടെ …
 

ഷംന കാസിമിനെ ബ്ലാക്മെയില്‍ ചെയ്ത കേസില്‍ മുഖ്യപ്രതിയും ഹെയര്‍സ്റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായി. ഇനി മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഷംന കാസിമിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും.

Also Read: ഷംന കാസിം ബ്ലാക്ക് മെയിലിംഗ്; അന്വേഷണം മോളിവുഡിലേക്ക്

സിനിമാതാരം ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത തട്ടിപ്പ് സംഘം 18 യുവതികളെയും തട്ടിപ്പിനിരയാക്കി. പ്രതികള്‍ക്ക് സിനിമാമേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടോ എന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. പിടിയിലായ പ്രതികളുടെ ഫോണ്‍ രേഖകള്‍ പൊലീസ് പരിശോധിച്ച് വരികയാണ്. ഇന്ന് 9 യുവതികളുടെ മൊഴി കൂടി പൊലീസ് രേഖപ്പെടുത്തും. പതിനഞ്ച് കേസുകളില്‍ സംഘത്തിനെതിരെ അന്വേഷണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ വ്യക്തമാക്കിയിരുന്നു. സംഘത്തിനെതിരെ കൂടുതല്‍ കേസുകള്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. സിനിമാ മോഡല്‍ രംഗത്തുള്ളവര്‍ക്ക് പുറമേ ഇവന്‍റ് മാനേജ്മെന്‍റ് ജീവനക്കാരും റിസപ്ഷനിസ്റ്റുകളും തട്ടിപ്പിനിരയായിട്ടുണ്ട്.

Also Read: ഷംനാ കാസിം ബ്ലാക്ക് മെയിൽ; തട്ടിപ്പ് സംഘത്തിനെതിരെ കൂടുതല്‍ കേസുകള്‍

തട്ടിപ്പ് സംഘത്തില്‍ യുവതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് വ്യക്തമായിട്ടില്ല. ഹൈദരാബാദില്‍ നിന്ന് മടങ്ങിയെത്തുന്ന ഷംനയില്‍ നിന്ന് ഇന്ന് വിശദമായ മൊഴിയെടുക്കും. കസ്റ്റഡിയിലുള്ള പ്രതികളെ ഷംന കാസിമിന്‍റെ വീട്ടിലടക്കം എത്തിച്ച് തെളിവെടുക്കും.കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ക്വാറന്‍റൈനില്‍ പോകേണ്ടതിനാൽ ഷംനയുടെ മൊഴി ഓൺലൈൻ വഴിയാകും രേഖപ്പെടുത്തുക.

Also Read: ഷംന കാസിം ബ്ലാക്ക്‌മെയിൽ; ഇടുക്കിക്കാരി യുവതി പ്രധാനി

ഷംന കാസിം ബ്ലാക്ക് മയിൽ; ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസ് പിടിയിൽ