LogoLoginKerala

യുഡിഎഫ് പാളയം വിട്ട ജോസ് കെ. മാണി ബിജെപിയിലേക്കോ?

യുഡിഎഫ് മുന്നണി നേതൃത്വത്തിന്റെ തീരുമാനപ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന്റെ ഭാവി നിലപാടുകൾ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നല്കി പല തവണ ചര്ച്ചകള് നടത്തിയിട്ടും ജോസ് കെ മാണി ധാരണ പാലിച്ചില്ലെന്നാണ് യുഡിഎഫ് കുറ്റപ്പെടുത്തുന്നത്. Also read: യുഡിഎഫ് കാണിച്ചത് രാഷ്ട്രീയ അനീതി; തള്ളിപ്പറഞ്ഞത് പ്രതിസന്ധി ഘട്ടത്തിൽ കൂടെനിന്ന കെ എം മാണിയുടെ രാക്ഷ്ട്രീയത്തെ ജോസ് കെ …
 

യുഡിഎഫ് മുന്നണി നേതൃത്വത്തിന്റെ തീരുമാനപ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെക്കാൻ തയ്യാറാവാത്തതിനെ തുടർന്ന് യുഡിഎഫിൽ നിന്ന് പുറത്താക്കപ്പെട്ട ജോസ് കെ മാണി വിഭാഗത്തിന്റെ ഭാവി നിലപാടുകൾ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. യുഡിഎഫ് നേതൃത്വം എല്ലാ മാന്യതയും നല്‍കി പല തവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ജോസ് കെ മാണി ധാരണ പാലിച്ചില്ലെന്നാണ് യുഡിഎഫ് കുറ്റപ്പെടുത്തുന്നത്.

Also read: യുഡിഎഫ് കാണിച്ചത് രാഷ്ട്രീയ അനീതി; തള്ളിപ്പറഞ്ഞത് പ്രതിസന്ധി ഘട്ടത്തിൽ കൂടെനിന്ന കെ എം മാണിയുടെ രാക്ഷ്ട്രീയത്തെ

ജോസ് കെ മാണി ബിജെപി പാളയത്തിലേക്കോ?

ജോസ് കെ മാണി വിഭാഗം എൻഡിയിലേക്ക് എത്തുമോ?. ഈ സമയത്ത് അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ബിജെപി പാളയത്തിലേക്ക് എത്തിയാൽ രാജ്യസഭാ എംപിയായ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഉറപ്പാണ്. കേരള കോൺഗ്രസ് എൻഡിഎയുടെ ഭാഗമായി എത്തിയാൽ രണ്ടു എം.പിമാരെ അധികമായി കേരളത്തിൽ നിന്നും ലഭിക്കും. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ എൻഡിഎയുടെ ഭാഗമാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം കിണഞ്ഞു പരിശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റ് നോബിൾ മാത്യു കേരളാ കോൺഗ്രസ് എമ്മിന്റെ കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.മുൻ കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവും കോട്ടയം സ്വദേശിയാണ്. ഇതേസമയംതന്നെ നിലവിലെ സാഹചര്യത്തിൽ കേരള കോൺഗ്രസുകളിൽ ഒരു വിഭാഗം എൻഡിഎയുടെ ഭാഗമായാൽ ഇത് കേരളത്തിൽ ഏറെ ഗുണം ചെയ്യുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാകുമെന്നും പാർട്ടി വിലയിരുത്തുന്നു.

അതേസമയം യുഡിഎഫിൽ നിന്നും പുറത്താക്കപ്പെട്ട കേരള കോൺഗ്രസിലെ ജോസ് കെ മാണി വിഭാഗത്തെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് രംഗത്തെത്തി. ജോസ് കെ. മാണിക്ക് കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ പ്രവേശനം സംബന്ധിച്ച് അനൗപചാരിക ചർച്ച നടന്നിരുന്നെന്നും പി.സി തോമസ് വെളിപ്പെടുത്തി.

Also Read: ജോസ് കെ. മാണിയുടെ രാക്ഷ്ട്രീയഭാവി അവസാനിക്കുന്നോ? യുഡിഎഫിൽ നിന്നും പുറത്ത്

രണ്ട് മാസമായി ജോസ് കെ മാണി ബിജെപിയുടെ പിന്നാലെ: പി സി ജോർജ്

രണ്ടു മാസമായി ബിജെപിയുടെ പുറകേ നടക്കുകയാണ് ജോസ്.കെ. മാണിയെന്ന് പി.സി. ജോർജ് എംഎൽഎ. അവിടെ കയറി എന്തെങ്കിലും സ്ഥാനം കിട്ടണമെന്നാണു ജോസ്.കെ. മാണിയുടെ ആഗ്രഹം. ഡൽഹിയിൽ പോയി ബിജെപി നേതാക്കളെ ജോസ് നേരത്തേ കണ്ടിരുന്നുവെന്നും ആ അഹങ്കാരം വച്ചാണ് യുഡിഎഫിൽ ഈ വഴക്കുണ്ടാക്കിയതെന്നും പി.സി. ജോർജ് ആരോപിക്കുന്നു. കെ.എം. മാണിയുടെ മുഖ്യമന്ത്രി പദം വരെ തട്ടിത്തെറിപ്പിച്ചയാളാണ് ജോസ് കെ.മാണി. സ്വന്തം അപ്പനോടു പോലും നീതി പുലർത്താത്ത ആളെ യുഡിഎഫിൽനിന്ന് പുറത്താക്കിയതു നന്നായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

യുഡിഎഫ് പാളയം വിട്ട ജോസ് കെ. മാണി ബിജെപിയിലേക്കോ?